Kochi models death |സൈജു തങ്കച്ചനൊപ്പം പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു; പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ കേസ്

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സൈജുവിന്റെ മൊബൈലിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 08:43 AM IST
  • സൈജുവിന്റെ സുഹൃത്ത് ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു
  • ഫെബി ജോണിന്റെ സുഹൃത്തുക്കൾക്കാണ് സൈജു പാർട്ടി ഒരുക്കിയത്
  • മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ ലഹരി മരുന്ന് നിരോധന നിയമപ്രകാരം ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു
  • മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ലഹരി പാർട്ടിയെപറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു
Kochi models death |സൈജു തങ്കച്ചനൊപ്പം പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു; പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതി ചേർത്ത് അന്വേഷണ സംഘം. സൈജു തങ്കച്ചൻ നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈജുവിനൊപ്പം പാർട്ടിയിൽ ലഹരി ഉപയോഗിച്ച 17 പേർക്കെതിരെയാണ് കേസ്. ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സൈജുവിന്റെ മൊബൈലിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിന്റെ സുഹൃത്ത് ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഫെബി ജോണിന്റെ സുഹൃത്തുക്കൾക്കാണ് സൈജു പാർട്ടി ഒരുക്കിയത്. മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ ലഹരി മരുന്ന് നിരോധന നിയമപ്രകാരം ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു.

ALSO READ: Kochi accident | അപകടത്തിൽ മരിച്ച മോഡലുകൾ ലഹരി പാർട്ടി നിരസിച്ചെന്ന് സംശയം; ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന് പോലീസിന് രഹസ്യ സന്ദേശം

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ലഹരി പാർട്ടിയെപറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളുടെ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കി. ഫോണിൽ നിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചു. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.

നവംബർ ഒന്നിനാണ് മുൻ മിസ് കേരള താരങ്ങളായിരുന്ന അൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ സഞ്ചരിച്ചിരുന്ന കാർ വൈറ്റിലയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നു അബ്ദുൽ റഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News