ചെയ്സ്, ആക്ഷൻ: പോലീസ് ജീപ്പ് കുറുകെയിട്ട് കാർ ഇടിച്ച് നിർത്തി പ്രതികളെ പിടികൂടി; തൃശൂരില്‍ ലഹരിമാഫിയ പോലീസ് പിടിയിൽ

പോലീസെത്തി കാർ പരിശോധിച്ചപ്പോൾ അപകടമുണ്ടാക്കിയ കാറിൽ നിന്നും വടിവാളും കഞ്ചാവും കണ്ടെത്തി. വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞതിൽ സംശയം തോന്നിയ പോലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയാണ് സംഘത്തെ പിടികൂടിയത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 20, 2022, 03:23 PM IST
  • ഇന്നലെ വെങ്ങിണിശേരിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.
  • രക്ഷപ്പെട്ടവർക്കായി നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ ചെവ്വൂരിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തി.
  • പിന്നാലെ വാഹനത്തെ മറികടന്ന് പോലീസ് ജീപ്പ് കുറുകെയിട്ട് തടയാൻ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്നവർ കാർ ഇടിച്ചു കയറ്റുകയായിരുന്നു.
ചെയ്സ്, ആക്ഷൻ: പോലീസ് ജീപ്പ് കുറുകെയിട്ട് കാർ ഇടിച്ച് നിർത്തി പ്രതികളെ പിടികൂടി; തൃശൂരില്‍ ലഹരിമാഫിയ പോലീസ് പിടിയിൽ

തൃശൂർ: തൃശൂർ വെങ്ങിണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് വടിവാൾ കണ്ടെത്തിയ സംഭവത്തിൽ രക്ഷപ്പെട്ട നാല് പ്രതികളും ചേർപ്പ് പോലീസിന്റെ പിടിയിലായി. പോലീസിന്റെ വാഹനം പ്രതികളുമായി സഞ്ചരിച്ചിരുന്ന കാറുമായി ഇടിച്ചുനിർത്തിയാണ് പ്രതികളെ പിടികൂടിയത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കാർ സഹിതം കസ്റ്റഡിയിലെടുത്തു. സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളാണ് വെങ്ങിണിശ്ശേരിയിൽ നടന്നത്. 

ഇന്നലെ വെങ്ങിണിശേരിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. അപകട ശേഷം വാഹനം മുന്നോട്ടെടുക്കാൻ കഴിയാത്തതിനാൽ കാറിലുണ്ടായിരുന്നവർ പിന്നിലുണ്ടായിരുന്ന മറ്റൊരു കാറിൽ കയറി പോയി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കാർ പരിശോധിച്ചപ്പോൾ അപകടമുണ്ടാക്കിയ കാറിൽ നിന്നും വടിവാൾ കണ്ടെത്തി. വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞതിൽ സംശയം തോന്നിയ പോലീസ് പ്രദേശത്ത് അന്വേഷണം ആരംഭിച്ചു. 

Read Also: കെഎസ്ആർടിസി ബസിൽ പീഡനശ്രമം; യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വിദ്യാർഥിനി, അന്വേഷണം ആരംഭിച്ചു

രക്ഷപ്പെട്ടവർക്കായി നടത്തിയ  വ്യാപക തിരച്ചിലിനൊടുവിൽ ചെവ്വൂരിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തി. വാഹനത്തെ പിന്തുടർന്ന് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും സംഘം ഇത് കൂട്ടാക്കിയില്ല. പിന്നാലെ വാഹനത്തെ മറികടന്ന് പോലീസ് ജീപ്പ് കുറുകെയിട്ട്  തടയാൻ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്നവർ കാർ ഇടിച്ചു കയറ്റുകയായിരുന്നു. ഇറങ്ങിയോടിയവരെ പോലീസ് പിന്തുടർന്ന് പിടികൂടി. ഒരാളെ കാർ സഹിതം കസ്റ്റഡിയിൽ എടുത്തു. കഞ്ചാവ് കടത്തു സംഘത്തിൽ പെട്ടവരാണ് ഇവർ എന്ന് പോലീസ് പറയുന്നു. 

പിടികൂടിയ കാറിൽ നിന്നും കഞ്ചാവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ആയുധങ്ങൾ കണ്ടെത്തിയതില്‍ കൂടുതൽ അന്വേഷണത്തിന്‍റെ ആവശ്യകതയുള്ളതായി പോലീസ് അറിയിച്ചു. സ്ഥിരം അക്രമി സംഘങ്ങളുടെയും ലഹരി മാഫിയയുടെയും സ്വഭാവരീതിയിലാണ് രക്ഷപ്പെടൽ ശ്രമങ്ങൾ നടത്തിയിരിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങൾ പ്രദേശത്ത് ലഹരിക്കടത്തുന്ന നടത്തുന്നതായും വിവരമുണ്ട്. ജില്ലയിലെ യുവാക്കളെ ലക്ഷ്യമിട്ട് വലിയതോതിൽ ഈ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് വിവരം. 

Read Also: 'മഞ്ജു മദ്യപിക്കാറുണ്ടോ? ഉണ്ടെന്ന് പറയണം, ചേട്ടൻ ഇതേപ്പറ്റി ചോദിച്ച് വഴക്കുണ്ടാക്കാറില്ലെന്നേ പറയാവൂ'; ദിലീപിന്റെ സഹോദരനെ മൊഴി കൊടുക്കാൻ പഠിപ്പിക്കുന്നത് പുറത്ത്

സംഘത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നതടക്കം പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. മറ്റുള്ള ക്രിമിൽ സംഘങ്ങളുമായുള്ള ബന്ധമടക്കം അന്വേഷണ പരിധിയിലുണ്ട്. നാല് പേരുടെയും ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഇവയുടെ യാത്രാ ഉദ്ദേശം വ്യക്തമല്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണം നടന്നു വരികയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസ്എച്ച്ഒ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News