Paravur Vismaya Murder | പറവൂർ വിസ്മയ കൊലപാതകം; ഒളിവിലായിരുന്നു സഹോദരി ജിത്തു പോലീസിന്റെ പിടിയിൽ

ഡിസംബർ 28 ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു പറവൂരിലെ വീട്ടിൽ വെച്ച് വിസ്മയ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ജിത്തു വീടിന്റെ സമീപത്തെ റോഡലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 08:09 PM IST
  • കൊലപാതകത്തിനും ഒളിവിൽ കഴിയാനും ജിത്തുവിന് മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങൾ വ്യക്തത വരുത്താനുണ്ടെന്നും പോലീസ് അറിയിച്ചു.
  • ജിത്തുവിന് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് നേരത്തെ മാതാപിതാക്കളും അറിയിച്ചിരുന്നു.
Paravur Vismaya Murder | പറവൂർ വിസ്മയ കൊലപാതകം; ഒളിവിലായിരുന്നു സഹോദരി ജിത്തു പോലീസിന്റെ പിടിയിൽ

കൊച്ചി : എറണാകുളം പറവൂരിൽ സഹോദരിയെ കൊന്ന് ഒളിവിൽപോയ ജിത്തുവിന് പോലീസ് പിടികൂടി. സഹോദരിയെ വിസ്മയെ കൊന്ന് കാക്കനാട് ഒളിവിൽ കഴിവെയാണ് പോലീസ് ജിത്തുവിനെ കണ്ടെത്തിയത്. കുറ്റം ചെയ്തതായി ജിത്തു സമ്മതിക്കുകയും ചെയ്തുയെന്ന് പോലീസ് അറിയിച്ചു. 

കൊലപാതകത്തിനും ഒളിവിൽ കഴിയാനും ജിത്തുവിന് മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങൾ വ്യക്തത വരുത്താനുണ്ടെന്നും പോലീസ് അറിയിച്ചു. ജിത്തുവിന് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് നേരത്തെ മാതാപിതാക്കളും അറിയിച്ചിരുന്നു. 

ALSO READ : പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; വയോധികന് ട്രിപ്പിൾ ജീവപര്യന്തം

ഡിസംബർ 28 ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു പറവൂരിലെ വീട്ടിൽ വെച്ച് വിസ്മയ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ജിത്തു വീടിന്റെ സമീപത്തെ റോഡലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. 

വിസ്മയുടെ ഫോണുമായി ജിത്തു എറണാകുളത്തെത്തിയിരുന്നു. അതിന് ശേഷം ജിത്തു ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ പ്രതിയുടെ ലൊക്കേഷൻ പോലീസിന് പിന്നീട് ലഭിച്ചില്ല. തുടർന്ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 

ALSO READ : മകളെ കാണാനെത്തിയ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു, കള്ളനെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് മൊഴി

വിസ്മയുടെ ഫോണും വീട്ടിൽ സൂക്ഷിച്ചിരുന്ന പണം കൊണ്ടായിരുന്നു ജിത്തു പോയത്. ഇതിന് മുമ്പും ജിത്തു വീട് വിട്ട് പോയിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News