Palakkad: ആറുവയസ്സുക്കാരനെ അമ്മ കഴുത്തറുത്ത് കൊന്നു (Murder). ഞായറാഴ്ച പുലർച്ച നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂളക്കാട് പുതുപ്പള്ളിതെരുവ് സ്വദേശിനിയായ ഷാഹിദയാണ് താൻ വീട്ടിലെ കുളിമുറിയിൽ വെച്ച് തന്റെ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസിന് വിവരം നൽകിയത്. ഷാഹിദയുടെ മൂന്നാമത്തെ മകനാണ് കൊല്ലപ്പെട്ട ആമിൽ. ഷാഹിദ മൂന്ന് മാസം ഗർഭിണിയാണ്.
ഷാഹിദ തന്നെയാണ് കൊലപാതകത്തിന് ശേഷം പൊലീസിൽ (Police)വിവരം അറിയിച്ചത്. അടുത്ത വീട്ടിൽ നിന്ന് പോലീസിന്റെ നമ്പർ വാങ്ങിയാണ് ഷാഹിദ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ (Police Station)വിവരം അറിയിച്ചത്. ലഭിക്കുന്ന വിവരം അനുസരിച്ച് മകനെ ബലി കൊടുക്കാൻ തനിക്ക് ദൈവവിളി ഉണ്ടായെന്നും അതിനാൽ താൻ മകനെ ബലി കൊടുക്കുന്നുവെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: Andhra Crime: പെൺമക്കൾ പുനർജനിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കൾ മക്കളെ കൊന്നു
ഷാഹിദ പൊലീസിനെ വിവരം അറിയിച്ചതിന് ശേഷമാണ് അതെ വീട്ടിൽ കിടന്നുറങ്ങിയിരുന്ന ഷാഹിദയുടെ ഭർത്താവ് സുലൈമാൻ കൊലപാതക (Murder)വിവരം അറിയുന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് (Custody)അന്വേഷണം ആരംഭിച്ചു.
ഷാഹിദയ്ക്കും ഭർത്താവ് സുലൈമാനും 3 മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് കൊല്ലപ്പെട്ട ആമിൽ. ഷാഹിദയ്ക്ക് കുടുംബ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി തോന്നിയിട്ടല്ലെന്നും കുട്ടികളോട് വളരെ അടുപ്പം ഉണ്ടായിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. ഷാഹിദ മദ്രസ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറായി ജോലി നോക്കുകയാണ്. യുവതിയെ ചോദ്യം ചെയ്‌ത് വരികയാണെന്നും അതിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം അറിയാൻ സാധിക്കുവെന്നും പാലക്കാട് (Palakkad)എസ്‌പി അറിയിച്ചു.
ALSO READ: Madhya Pradesh: പീഡന കേസ് പ്രതി ജാമ്യത്തിലിറങ്ങി അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
ഈ വർഷം ജനുവരിയിൽ ആന്ധ്ര പ്രദേശിൽ (Andhra Pradesh)നടന്ന സമാനമായ സംഭവത്തിൽ 'അമ്മ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയിരുന്നു. ആന്ധ്ര ചിറ്റൂരിൽ മക്കൾ പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് 'അമ്മ മക്കളെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച കുട്ടികളുടെ അച്ഛൻ മാടനാപള്ളി ഗവണ്മെന്റ് കോളേജിലെ പ്രിൻസിപ്പലും 'അമ്മ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പ്രിൻസിപ്പാളുമായിരുന്നു. പ്രദേശവാസികൾ നൽകുന്ന വിവരം അനുസരിച്ച് ഇവർ അന്ധ വിശ്വാസികൾ ആയിരുന്നു. മാത്രമല്ല ഇവരുടെ വീട്ടിൽ പൂജകളും പതിവായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...