പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പോലീസ് പിടിയിലായിരിക്കുന്നത്. അത്തിക്കോട് സ്വദേശിയായ എസ്ഡിപിഐ പ്രവർത്തകനാണ് ഇയാൾ. ചെർപ്പുളശേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
സഞ്ജിത്തിനെ വാള്‍ ഉപയോഗിച്ച് ആദ്യം വെട്ടിയത് ഇയാളാണ്. ഇതോടെ സഞ്ജിത്ത് വധക്കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.
Also Read: Palakkad RSS Worker Murder : പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം, ഒരാൾ കൂടി പിടിയിൽ
കഴിഞ്ഞ ദിവസം പ്രതികൾക്ക് ആയുധങ്ങൾ വാങ്ങി നൽകിയ ആൾ അറസ്റ്റിലായിരുന്നു. കൊല്ലങ്കോട് കാമ്പ്രത്ത് ചള്ള ജെയിലാവുദ്ദീൻ, ആണ് അറസ്റ്റിലായത്. കേസിൽ മുൻപ് അറസ്റ്റിലായ നസീറിന്റെ മൊഴിയിൽ നിന്നാണ് ആയുധങ്ങൾ വാങ്ങി നൽകിയത് ഇയാളാണെന്ന് വ്യക്തമായത്.
Also Read: Sanjith Murder| ആയുധങ്ങൾ വാങ്ങിയ ആൾ അറസ്റ്റിൽ, നാല് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്
നവംബർ 15നാണ് ആർ.എസ്.എസ് പ്തനാരി മണ്ഡല് ബൌദ്ധിക് പ്രമുഖ് ആയ സഞ്ജിതിനെ ഭാര്യയുമൊപ്പം ബൈക്കിൽ പോകവെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികളുടെ കാറിൻറെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...