പത്തനംതിട്ട : ഓർത്തഡോക്സ് സഭയിലെ വൈദികനെതിരെ വധശ്രമത്തിന് കേസെടുത്തു. സമീപവാസികളായ ദമ്പതികളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ്, നരിയാപുരം സ്വദേശി ഫാദർ ഗീവർഗ്ഗീസ് കോശിക്കെതിരെ പന്തളം പോലീസ് കേസെടുത്തത്. ഇന്നലെ ചൊവ്വാഴ്ച്ച രാത്രി 7 ഓടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ചെങ്ങന്നൂർ മുളക്കുഴയിൽ നിന്നും നരിയാപുരത്തേക്ക് വരികയായിരുന്ന ബാബു എന്ന തങ്കച്ചനും ഭാര്യ അനിതയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ വൈദികന്റെ കാർ വന്നിടിക്കുകയായിരുന്നു. വൈദികനായ ഗീവർഗ്ഗീസ് മനപ്പൂർവ്വം കാറിടിച്ച് തങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അനിത പറഞ്ഞു. വഴി തർക്കത്തിന്റെ പേരിലുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് വൈദികൻ തങ്ങളടെ അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് ദമ്പതികൾ ആരോപിച്ചു.
സമീപ വാസികളായ തങ്കച്ചൻ ബാബുവും, ഫാദർ ഗീവർഗ്ഗീസ് കോശിയുമായി 5 വർഷത്തോളമായി വസ്തു തർക്കം നിലവിലുണ്ട്. ഈ വൈരാഗ്യത്തിൻ്റെ പേരിൽ, മുൻപും വൈദികൻ തങ്ങൾക്ക് നേരെ സമാനമായ അതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും, ഈ വിവരം പോലീസ് അധിക്യതരുടെയും കോടതിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണെന്നും അനിത പറഞ്ഞു.
റോഡരികിൽ നിർത്തിയ സ്കൂട്ടറിൽ, വൈദികൻ പല തവണ ഓമ്നി വാൻ ഉപയോഗിച്ച് തട്ടിയതായും ഇരുവരും പോലീസിന് മൊഴിനൽകി. വീഴ്ച്ചയിൽ സാരമായി പരിക്കേറ്റ ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരുടെയും മൊഴി രഖപ്പെടുത്തിയ പന്തളം പൊലീസ് കെ പി സി 324, 308 വകുപ്പുകൾ ചുമത്തി ഗീവർഗ്ഗീസ് കോശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...