പാലക്കാട്: സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ സംഘം പാലക്കാട് അറസ്റ്റിൽ. നൈജീരിയൻ സ്വദേശി ചിനേദ് ഹൈസെൻറ്, നാഗാലാൻറ് സ്വദേശി രാധിക എന്നിവരെയാണ് പാലക്കാട് സൈബർ സെൽ അറസ്റ്റ് ചെയ്തത്.
വിദേശത്ത് താമസിക്കുന്നവരാണ് തങ്ങൾ എന്ന് കാണിച്ച് ഇരകളുമായി സഹൃദം സ്ഥാപിക്കുകയും. സമ്മാനങ്ങൾ എന്ന പേരിൽ അയക്കുന്നവക്ക് എക്സൈസ്,കസ്റ്റംസ് ഡ്യൂട്ടി എന്ന പേരിൽ പൈസ് വാങ്ങിക്കുകയുമാണ് ഇവരുടെ സ്ഥിരം തന്ത്രം.
ഇത്തരത്തിൽ പാലക്കാട് കഞ്ചിക്കോട് ജോലി ചെയ്യുന്ന ഒരു തമിഴ്നാട് സ്വദേശിയിൽ നിന്നും നാലര ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തത്. ഇൻറർനെറ്റ്, ഫോൺ സിഗ്നൽ എന്നിവ തേടിയാണ് പോലീസ് ഇവരെ തേടിയെത്തിയത്.
ALSO READ: Models Death | ചൂതാട്ട കേന്ദ്രം കണ്ടെത്തി, കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിൽ പരിശോധന
പ്രതികളെ പിടികൂടാനായി ഡൽഹിയിലേക്കാണ് പാലക്കാട് നിന്നുള്ള പോലീസ് സംഘം എത്തിയത്. സൈബർ ക്രൈം പോലീസായിരുന്നു കേസ് അന്വേഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...