Robbery Case: യുവാക്കളെ അക്രമിച്ച് മൂന്നു കിലോ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

Crime News: സെപ്റ്റംബര്‍ എട്ടിന് രാത്രി തൃശൂരിലെ സ്വര്‍ണാഭരണശാലയില്‍ നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ തമിഴ്‌നാട് മാര്‍ത്താണ്ഡത്തിലേക്ക് കൊണ്ടുപോകുന്നതിനായി ട്രെയിനില്‍ കയറാന്‍ വന്ന സമയത്തായിരുന്നു ആക്രമണം ഉണ്ടായത്.

Written by - Ajitha Kumari | Last Updated : Dec 19, 2023, 07:03 AM IST
  • റെയില്‍വെ സ്റ്റേഷന്റെ പരിസരത്തുനിന്നും യുവാക്കളെ അക്രമിച്ച് മൂന്നു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍
  • എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെറ്റിനാട്ട് വീട്ടില്‍ നെജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
  • സംഭവം നടന്നത് സെപറ്റംബറിലാണ്
Robbery Case: യുവാക്കളെ അക്രമിച്ച് മൂന്നു കിലോ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

തൃശൂര്‍: റെയില്‍വെ സ്റ്റേഷന്റെ പരിസരത്തുനിന്നും യുവാക്കളെ അക്രമിച്ച് മൂന്നു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെറ്റിനാട്ട് വീട്ടില്‍ നെജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കീരിക്കാടന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവിനെ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പോലീസും തൃശൂര്‍ ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പിടികൂടിയത്.

Also Read: ചിക്കൻ കറി കുറഞ്ഞുപോയതിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം വർക്കലയിൽ

സംഭവം നടന്നത് സെപറ്റംബറിലാണ്. സെപ്റ്റംബര്‍ എട്ടിന് രാത്രി തൃശൂരിലെ സ്വര്‍ണാഭരണശാലയില്‍ നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ തമിഴ്‌നാട് മാര്‍ത്താണ്ഡത്തിലേക്ക് കൊണ്ടുപോകുന്നതിനായി ട്രെയിനില്‍ കയറാന്‍ വന്ന സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. സ്വര്‍ണാഭരണശാലയിലെ തൊഴിലാളികളായ ചെറുപ്പക്കാരെ അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിനൊടുവിൽ നിരവധി കേസുകളിലെ പ്രതിയായ നെജിന്‍ അറസ്റ്റിലാകുകയായിരുന്നു. തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയിലെ മുന്‍ ജീവനക്കാരനും അനധികൃത പണമിടപാടിന്റെ പേരില്‍ സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയതുമായ ബ്രോണ്‍സണ്‍ എന്നയാളാണ് ട്രെയിന്‍ മാര്‍ഗം സ്വര്‍ണം കൊണ്ടുപോകുന്ന കാര്യം അയാളുടെ സുഹൃത്തായ നിഖിലിനെ അറിയിക്കുകയും നിഖിലാണ് ഇക്കാര്യങ്ങള്‍ നിരവധി കേസുകളില്‍ പ്രതിയായ അറസ്റ്റിലായ ചാലക്കുടി സ്വദേശിയായ ജെഫിനെ അറിയിച്ചത്.  ജെഫിന്‍ സ്വര്‍ണം ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന വിവരങ്ങള്‍ വിശദമായി അറിയുകയും പിന്നീട് പദ്ധതി ആസൂത്രണം ചെയ്യുകയും ശേഷം ജെഫിന്‍ ഈ പദ്ധതി നിരവധി കേസുകളിലെ പ്രതിയായ അങ്കമാലിയില്‍ നിന്നുള്ള ഊത്തപ്പന്‍ എന്നറിയപ്പെടുന്ന സിജോവിനെ അറിയിക്കുകയും അതിലൂടെ ഇക്കാര്യങ്ങള്‍ കീരിക്കാടന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ലാലു, ലിന്റോ എന്നിവരെ അറിയിചാ ശേഷം  മൂവര്‍സംഘം സ്വര്‍ണ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് മാറിമറിയും, ഹനുമാന്റെ കൃപയാൽ ലഭിക്കും വൻ സമ്പത്ത്!

ഇവര്‍ ആസൂത്രണം ചെയ്ത പദ്ധതിപ്രകാരം ഇപ്പോള്‍ അറസ്റ്റിലായ കീരിക്കാടന്‍ ബ്രദേഴ്‌സ് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ നെജിന്‍ ഉള്‍പ്പെടുന്ന കവര്‍ച്ചാ സംഘം സെപ്റ്റംബര്‍ എട്ടിന് തൃശൂര്‍ റെയില്‍വെ സ്റ്റേഷനടുത്തുവെച്ച് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോകുകയായിരുന്ന ചെറുപ്പക്കാരെ ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കേസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ 23 പേരെ അറസ്റ്റ് ചെയ്യുകയും പ്രതികള്‍ കവര്‍ച്ചക്കായും രക്ഷപ്പെടാനുമായി ഉപയോഗിച്ച പത്തോളം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം മുക്കാല്‍ കിലോഗ്രാം സ്വര്‍ണം കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. തൃശൂര്‍ എസിപി കെ.കെ. സജീവ്, ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് അംഗങ്ങളായ എസ്ഐ പി രാഗേഷ്, എ എസ് ഐമാരായ ടി വി ജീവന്‍, സി ജയലക്ഷ്മി, സിവില്‍ പൊലീസ് ഓഫീസര്‍ കെ.ബി. വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News