Crime News: കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Kakkathoppu Balaji Killed: ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടല്‍ ഉള്‍പ്പെടെ 58 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട കാക്കത്തോപ്പ് ബാലാജി. 

Written by - Zee Malayalam News Desk | Last Updated : Sep 18, 2024, 02:15 PM IST
  • കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
  • നോര്‍ത്ത് ചെന്നൈ വ്യാസാര്‍പടി ജീവ റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ബാലാജി വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോർട്ട്
Crime News: കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ചെന്നൈ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാക്കത്തോപ്പ് ബാലാജി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നോര്‍ത്ത് ചെന്നൈ വ്യാസാര്‍പടി ജീവ റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ബാലാജി വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോർട്ട്.
 
 
പിടികൂടാനുള്ള ശ്രമത്തിനിടെ ബാലാജി പോലീസ് സംഘത്തിന് നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ  ഏറ്റുമുട്ടൽ ഉണ്ടായെന്നുമാണ് റിപ്പോർട്ട്. വെടിയേറ്റ ബാലാജിയെ പിന്നീട് ഗവ. സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.  പുലര്‍ച്ചെ പട്രോളിങ്ങിനിടെയാണ് ബാലാജിയുടെ വാഹനം സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് കണ്ടെത്തിയതും തുടര്‍ന്ന് ആ വാഹനം പോലീസ് സംഘം വളഞ്ഞതും. ഇതോടെ ബാലാജി പോലീസുകാര്‍ക്ക് നേരേ നിറയൊഴിച്ചു. ആക്രമണത്തില്‍ ഒരു പോലീസുകാരന് വെടിയേറ്റു. ഇതോടെ ഇന്‍സ്‌പെക്ടര്‍ ശരവണന്‍ ബാലാജിയെ കീഴ്‌പ്പെടുത്താനായി വെടിയുതിര്‍ക്കുകയും ഇയാളുടെ നെഞ്ചിലടക്കം വെടിയേല്‍ക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. വെടിയേറ്റുവീണ ഇയാളെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
 
 
ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടല്‍ ഉള്‍പ്പെടെ 58 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട കാക്കത്തോപ്പ് ബാലാജി. എന്നൂരിലെ ജെയിംസ് കൊലക്കേസിലും കാമരാജ് കൊലക്കേസിലും ബാലാജി ഉള്‍പ്പെട്ടിരുന്നു. കൂട്ടാളിയായ നാഗേന്ദ്രനും മറ്റൊരു ഗുണ്ടയായ ധനശേഖറും ജയിലിലായതിന് പിന്നാലെയാണ് ബാലാജി നോര്‍ത്ത് ചെന്നൈയിലെ വിവിധ മേഖലകളില്‍ സ്വാധീനമുറപ്പിച്ചത്. തുടര്‍ന്ന് സെന്തില്‍ എന്ന മറ്റൊരു ഗുണ്ടയുമായി ചേര്‍ന്ന് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. ഇവരെ കൂടാതെ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടയായ സി.ഡി. മണിയുമായും ബാലാജിക്ക് ബന്ധമുണ്ടായിരുന്നു. 2020 ല്‍ ബാലാജിയെയും സി.ഡി. മണിയെയും എതിരാളികള്‍ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചിരുന്നു അന്ന് ഇരുവരും തലനാരിഴയ്ക്കാണ്  രക്ഷപ്പെട്ടത്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News