Nooranad: നൂറനാട് കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും

നൂറനാട് കോൺഗ്രസ് ഓഫീസ് സിപിഐ ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയെന്ന് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : May 7, 2022, 07:22 AM IST
  • നൂറനാട് കോൺഗ്രസ് ഓഫീസ് സിപിഐ ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത
  • രണ്ട് സിപിഐ പ്രവർത്തകരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്
  • കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിൽ തുടങ്ങിയ തർക്കമാണ് സംഘർഷത്തിലെത്തിച്ചത്
Nooranad: നൂറനാട് കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും

ആലപ്പുഴ: നൂറനാട് കോൺഗ്രസ് ഓഫീസ് സിപിഐ ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയെന്ന് റിപ്പോർട്ട്. രണ്ട് സിപിഐ പ്രവർത്തകരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 

പബ്ളിക് പ്രോസിക്യൂട്ടറും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ സോളമനെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ഉടൻ ഉണ്ടാവില്ലെന്നാണ് സൂചന.  ഓഫീസ് ആക്രമിക്കാൻ സോളമൻ പ്രേരണ നൽകിയെന്നും അക്രമത്തിൽ പങ്കെടുത്തു എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിചേർത്തതെന്നുമാണ് പോലീസ് വിശദീകരണം. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെളിവ് ശേഖരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

Also Read: കൊടിമരത്തെ ചൊല്ലി സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴയിൽ 5 പഞ്ചായത്തുകളിൽ ഇന്ന് ഹാർത്താൽ

കോൺഗ്രസ് ഓഫീസ് ആക്രമണ കേസിലെ പ്രതികളായ സിപിഐ പ്രവർത്തകരേയും  പോലീസിനെ അക്രമിച്ച കേസിൽ അറസ്റ്റിലായ കൊണ്ഗ്രസ് പ്രവർത്തകരേയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ ഉടനെ നൽകുമെന്നും റിപ്പോർട്ടുണ്ട്. ഇവരെ ഇന്നലെ രാത്രി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.

കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിൽ തുടങ്ങിയ തർക്കമാണ് സംഘർഷത്തിലെത്തിച്ചത്. കൊടി പിഴുത് മാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് തകർത്തതോടെ പ്രശ്നം രൂക്ഷമാകുകയായിരുന്നു.

Also Read: ചിരിക്കുന്ന പാമ്പിനെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കണ്ടുനോക്കൂ! 

മുൻപും സിപിഐ സ്ഥാപിച്ച കൊടിമരം കോൺഗ്രസ് നേതാക്കൾ പരാതി നൽകി പിഴുതുമാറ്റിച്ചിരുന്നുവെങ്കിലും കോൺഗ്രസ് ഓഫീസിന് മുന്നിൽ വീണ്ടും സിപിഐ കൊടിമരം സ്ഥാപിക്കുകയായിരുന്നു.  ഇതിനെതിരെ പരാതിയുമായി കോൺഗ്രസ് റവന്യു അധികൃതരെ സമീപിച്ചു.  എന്നാൽ ഉദ്യോഗസ്ഥർ എത്താൽ വൈകിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയുമാക്കുകയായിരുന്നു.  സംഭവം നടന്നത് മെയ് നാലിനായിരുന്നു.  സംഘർഷത്തിന് പിന്നാലെ മെയ് 5 ന് ആലപ്പുഴയിലെ 5 പഞ്ചായത്തുകളിൽ ഹാർത്താൽ ആചരിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News