മുംബൈ: NIA Raid: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായികൾക്കെതിരെ വ്യാപക റെയ്ഡുമായി ദേശീയ അന്വേഷണ ഏജന്‍സി (NIA). ദാവൂദ് ഇബ്രാഹിമിന്റെ സഹായികളുടെ മുംബൈയിലെ 20 ഓളം കേന്ദ്രങ്ങളിലാണ് എന്‍ഐഎ ഒരേസമയം റെയ്ഡ് നടത്തിയത്.
NIA detains Salim Fruit following a raid at his residence in Mumbai. He is an associate of Dawood Ibrahim. Some important documents also seized.
Raids at several locations in Mumbai linked to gangster Dawood Ibrahim's associates and a few hawala operators are underway by NIA. pic.twitter.com/v1pdEw1RJw
— ANI (@ANI) May 9, 2022
ബാന്ദ്ര, നാഗ്പാഡ, ബോറിവാലി, ഗോറെഗാവ്, പരേല്‍, ഭേണ്ടി ബസാർ, സാന്താക്രൂസ് എന്നിവിടങ്ങളിലെ ഷാര്‍പ് ഷൂട്ടര്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, ഹവാല ഇടപാടുകാർ, റിയല്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍, ക്രിമിനല്‍ സംഘത്തിലെ മറ്റ് പ്രധാന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് റെയ്ഡ് നടക്കുന്നത്.
Also Read: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അറസ്റ്റിൽ
റെയ്ഡിനിടെ ഛോട്ടാ ഷക്കീലിന്റെ കൂട്ടാളിയായ സലിം ഫ്രൂട്ട് എന്ന സലിം ഖുറേഷിയെ മുംബൈയിലെ വസതിയിൽ നിന്ന് തീവ്രവാദ വിരുദ്ധ ഏജൻസി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ഇവിടെ നിന്നും ചില സുപ്രധാന രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ഡി-കമ്പനിയുടെ ഉന്നത പദവിയിലിരിക്കുന്ന പലരും വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, ഇന്ത്യയില്‍ അശാന്തി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഡി കമ്പനിക്കെതിരെ എഫ്ഐആറിൽ യുഎപിഎ ചുമത്തിയിട്ടുമുണ്ട്.
ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള രഹസ്യ കേന്ദ്രത്തിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. സ്ഥിതിഗതികള്‍ എന്‍ഐഎ നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
Also Read: ഡൽഹി-മീററ്റ് ഇടനാഴിയിൽ ഓടാൻ തയ്യാറായി രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിൻ, ചിത്രങ്ങൾ കാണാം
ദാവൂദ് ഇബ്രാഹിമിന്റെയും ഡി കമ്പനിയുടേയും ഭീകര പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം അധോലോക നായകന്‍മാരായ ഛോട്ടാ ഷക്കീല്‍, ജാവേദ് ചിക്‌ന, ടൈഗര്‍ മേനോന്‍, ഇഖ്ബാല്‍ മിര്‍ച്ചി, സഹോദരി ഹസീന പാര്‍ക്കര്‍ എന്നിവരെയും തീവ്രവാദ വിരുദ്ധ യൂണിറ്റ് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
ഈ കേസുമായി ബന്ധപ്പെട്ടാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തത്. 1993-ലെ ബോംബെ സ്ഫോടനത്തെ തുടര്‍ന്നാണ് ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് 2003 ല്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...