Brooklyn Subway Shooting : ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ സബ്വെ സ്റ്റേഷനിൽ വെടിവെപ്പ്; 16 പേർക്ക് പരിക്ക്

New York Shooting ബ്രൂ​ക്ക്‌​ലിൻ സബ്വെയുടെ സൺസെറ്റ് പാർക്കിലെ 36-ാം സ്ട്രീറ്റ് സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 12, 2022, 09:47 PM IST
  • ബ്രൂ​ക്ക്‌​ലിൻ സബ്വെയുടെ സൺസെറ്റ് പാർക്കിലെ 36-ാം സ്ട്രീറ്റ് സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്.
  • അമേരിക്കൻ മാധ്യമം ഫോക്സ് 5ന്റെ റിപ്പോർട്ട് പ്രകാരം 10 പേർക്ക് നേരെയാണ് വെടിയുതർത്തത്.
  • സംഭവത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Brooklyn Subway Shooting : ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ സബ്വെ സ്റ്റേഷനിൽ വെടിവെപ്പ്; 16 പേർക്ക് പരിക്ക്

ന്യൂ​യോ​ർ​ക്ക്:  ബ്രൂ​ക്ക്‌​ലി​നിൽ സബ്വെയിൽ വെ​ടി​വ​യ്പ് 16 പേ​ർ​ക്ക് പ​രി​ക്ക്. ഇന്ന് ഏപ്രിൽ 12 ചൊവ്വാഴ്ച രാവിലെയാണ് മുഖം മൂടി ധരിച്ചെത്തിയ ആയുധാരി വെടി ഉതർത്തത്.  

ബ്രൂ​ക്ക്‌​ലിൻ സബ്വെയുടെ സൺസെറ്റ് പാർക്കിലെ 36-ാം സ്ട്രീറ്റ് സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്. അമേരിക്കൻ മാധ്യമം ഫോക്സ് 5ന്റെ റിപ്പോർട്ട് പ്രകാരം 10 പേർക്ക് നേരെയാണ് വെടിയുതർത്തത്. സംഭവത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ALSO READ : ന്യൂയോർക്കിൽ സ്കൂളിന് സമീപം വെടിവെപ്പ്; പതിനാറുകാരി കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

സംഭവ സ്ഥലത്ത് ​നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കണ്ടെ​ത്തിയിട്ടുണ്ട്. അക്രമിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.  നടന്നത് ഭീകരാക്രമണമാ​ണോ​യെ​ന്നും ഇ​തു​വ​രെ എൻവൈപിഡി സ്ഥിരീകരിച്ചിട്ടുമില്ല. 

ഗ്യാസ് മാസ്ക ഇട്ട് തൊഴിലാളികളുടെ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും ധരിച്ച ഒരാളാണ് വെടിയുതർത്തതെന്ന് പോലീസ് അറിയിച്ചു. അക്രമകാരിയെ കണ്ടെത്തുന്നതിനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടിട്ടുണ്ട്. 

ആക്രമണത്തെ തുടർന്ന് സബ്വെ ഗതാഗതം പൂർണമായും ബാധിച്ചിരിക്കുകയണ്, സംഭവ സ്ഥലത്തിന് സമീപത്ത് സ്കൂളുകളും മറ്റും പോലീസ് അടപ്പിച്ചു. 

ALSO READ : Canada Shooting: കാനഡയിലെ വെടിവെയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
 
ഈ വർഷാരംഭം മുതൽ യുഎസ് വെടുവെപ്പുകൾ ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. ഏപ്രിൽ 8ന് ന്യൂയോർക്കിലെ ബ്രോങ്ക്സിൽ നടന്ന പതിനാറുകാരി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥിനികൾക്കും പരിക്കേറ്റിയിരുന്നു.

അടുത്തിടെ കാനഡയിലെ ടൊറന്റോയിൽ നടന്ന വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. ഉത്തർ പ്രദേശ് സ്വദേശി കാർത്തിക് വാസുദേവാണ് ഏപ്രിൽ 8ന് നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News