മുട്ടിൽ മരം മുറി കേസ്: മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ

മുട്ടിൽ മരം മുറി കേസിൽ ആരോപണവിധേയനായ മുൻ വില്ലേജ് ഓഫീസറെ അറസ്റ്റു ചെയ്തു. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : May 17, 2022, 07:16 AM IST
  • മുട്ടിൽ മരം മുറി കേസിൽ മുൻ വില്ലേജ് ഓഫീസറെ അറസ്റ്റു ചെയ്തു
  • മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്
മുട്ടിൽ മരം മുറി കേസ്: മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ

വയനാട്: മുട്ടിൽ മരം മുറി കേസിൽ ആരോപണവിധേയനായ മുൻ വില്ലേജ് ഓഫീസറെ അറസ്റ്റു ചെയ്തു. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

അനധികൃത മരംമുറിക്ക് കൂട്ടുനിന്നതിനാണ് കെ കെ അജിയെ പ്രതി ചേർത്തത്.  നേരത്തെ ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. സർക്കാരിന്‍റെ അനുമതിയില്ലാതെ ഈട്ടി മരങ്ങൾ മുറിച്ചു മാറ്റാൻ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് സഹായം നൽകിയതിനാണ് കേസിൽ പ്രതി ചേർത്തത്. 

Also Read: അനധികൃതമായി മരംമുറിച്ച് കടത്തിയ കേസിൽ ഇടുക്കിയിൽ അന്വേഷണം ആരംഭിച്ചു

വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലിൽ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ വില്ലേജ് സ്പെഷൽ ഓഫീസർ കെ ഒ സിന്ധുവിനെ  അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇതിനിടയിൽ മുട്ടിൽ മരം മുറി കേസില്‍ അന്വേഷണം സംഘം സമർപ്പിച്ച റിപ്പോർട്ട് മടക്കി. റിപ്പോർട്ട് മടക്കിയത് എഡിജിപി ശ്രീജിത്താണ്. മരം മുറിയിൽ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെ കുറിച്ച് കൃത്യമായി പറയുന്നില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News