Crime News: തിരുവന്തപുരത്തെ ​ഗുണ്ടാ നേതാവിന്റെ കൊലപാതകം; ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി

Fort police station: ഒന്നാം പ്രതിയുടെ സഹോദരീ ഭർത്താവാണ് കീഴടങ്ങിയത്. ആറ് പ്രതികളുള്ള കേസിൽ ഇതോടെ എല്ലാ പ്രതികളും പിടിയിലായി.

Written by - Zee Malayalam News Desk | Last Updated : Aug 14, 2024, 10:12 PM IST
  • ഫോർട്ട് സ്റ്റേഷനിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്
  • പിന്നീട് ഇയാളെ ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു
Crime News: തിരുവന്തപുരത്തെ ​ഗുണ്ടാ നേതാവിന്റെ കൊലപാതകം; ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി

തിരുവനന്തപുരം: വെട്ടുകത്തി ജോയ് വധക്കേസിൽ ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി. മുഖ്യ ആസൂത്രകനും രണ്ടാം പ്രതിയുമായ മണക്കാട് കരിമഠം സ്വദേശി അൻവർ ഹുസൈൻ (51) ആണ് കീഴടങ്ങിയത്. ഫോർട്ട് സ്റ്റേഷനിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. ഫോർട്ട് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങിയ ഇയാളെ പിന്നീട് ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു. നാളെ കോടതിയിൽ ഹാജരാക്കും.

ഒന്നാം പ്രതി സജീറിൻ്റെ സഹോദരീ ഭർത്താവാണ് അൻവർ ഹുസൈൻ. ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്. ആറ് പ്രതികളുള്ള കേസിൽ ഇതോടെ എല്ലാ പ്രതികളും പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പൗഡി കോണം സൊസൈറ്റി ജങ്ഷനിൽ വച്ച് കുപ്രസിദ്ധ ഗുണ്ടയായ വെട്ടുകത്തി ജോയിയെ വെട്ടിക്കൊലപ്പെടുത്തിയത്.

തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. 

കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് മൂന്നു മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പൗഡിക്കോണം വിഷ്ണു നഗറിലാണ് ജോയി താമസിക്കുന്നത്. കൊലപാതകത്തിന് കാരണം ഗുണ്ടാ കുടിപ്പക ആകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വട്ടപ്പാറ, പോത്തന്‍കോട് ഉള്‍പ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനല്‍ ലിസ്റ്റില്‍ ജോയിയുണ്ട്. ചെറിയ പ്രകോപനമോ ദേഷ്യമോ വന്നാല്‍ പോലും എതിരെ നില്‍ക്കുന്ന ആളിന് നേരെ വെട്ടുകത്തി വീശുന്ന ആളാണ് ജോയ് അതുകൊണ്ടാണ് വെട്ടുകത്തി ജോയ് എന്ന് പേരുവീണത്. അടുത്തിടെ അയിരൂര്‍പ്പാറയില്‍ ഒരാളെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News