കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു; മാർച്ച്-1 മുതൽ റിമാൻറിലായിരുന്നു

മാര്‍ച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാന്‍റിലായത്.മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ തലക്ക് അടിയേറ്റ് സുബ്രഹ്മണ്യൻ  എന്നയാൾ  മരണപ്പെട്ട കേസിലാണ്  ഷിയാദ് റിമാൻഡിലായത്

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 03:40 PM IST
  • തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു
  • പുലർച്ചെ 12.00ഓടെ ഷിയാദിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകായായിരുന്നു
  • സംഭവത്തില്‍ വിയ്യൂർ പോലീസ് മേല്‍ നടപടികൾ സ്വീകരിച്ചു
കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു; മാർച്ച്-1 മുതൽ റിമാൻറിലായിരുന്നു

തൃശ്ശൂർ: വിയ്യൂർ സബ് ജയിലില്‍ കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തൃശ്ശൂര്‍ ചെറുതുരുത്തി  കോഴിമാംപറമ്പ് സ്വദേശി 40 വയസ്സുള്ള ഷിയാദ്  ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുലർച്ചെ 12.00ഓടെ ഷിയാദിന് ശാരീരിക അസ്വസ്ഥത  ഉണ്ടായതിനെ തുടർന്ന് തൃശ്ശൂർ  മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മാര്‍ച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാന്‍റിലായത്.മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ തലക്ക് അടിയേറ്റ് സുബ്രഹ്മണ്യൻ  എന്നയാൾ  മരണപ്പെട്ട കേസിലാണ്  ഷിയാദ് റിമാൻഡിലായത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.സംഭവത്തില്‍ വിയ്യൂർ പോലീസ് മേല്‍  നടപടികൾ സ്വീകരിച്ചു.

യുവതിയെ ലൈംഗി പീഡനത്തിനിരയാക്കി നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിൽ.

യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം  നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിൽ. മാത്രമല്ല യുവതിയെ മാംസാഹാരം കഴിക്കാനും പ്രതിയായ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.  സംഭവം നടന്നത് ഉത്തർപ്രദേശിലാണ്.  ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്.

ഇയാൾ യുവതിയോട് പറഞ്ഞ പേര് അങ്കിത് എന്നായിരുന്നു. ഈ പേരിലാണ് യുവതിയുമായി ഇയാൾ അടുപ്പത്തിലായതും പിന്നീട് വിവാഹ വാഗ്ദാനം നൽകി ശാരീരികബന്ധത്തിനു പ്രേരിപ്പിച്ചതും. ശേഷം സ്വകാര്യ ദൃശ്യങ്ങൾ ‍ഇന്റര്‍നെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചു. ഇതിനു പുറമെയാണ് ഇയാൾ ഇയാളുടെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും ഒപ്പം മാംസാഹാരം  കഴിക്കാനും യുവതിയോട് ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News