കൊല്ലത്ത് സ്കൂളിൽ പോകാൻ മടിച്ചതിന് ഒമ്പത് വയസുകാരനെ പൊള്ളലേൽപ്പിച്ചു; അമ്മ അറസ്റ്റിൽ

സംഭവത്തിൽ തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 05:35 PM IST
  • കറിക്കത്തി ചൂടാക്കിയാണ് നാലാംക്ലാസുകാരനായ വിദ്യാർഥിയുടെ കാൽപാദത്തിലും തുടയിലും പൊള്ളലേൽപ്പിച്ചത്
  • നാട്ടുകാരാണ് സംഭവം പോലീസിനെ അറയിച്ചത്
  • സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി
  • തുടർന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്
കൊല്ലത്ത് സ്കൂളിൽ പോകാൻ മടിച്ചതിന് ഒമ്പത് വയസുകാരനെ പൊള്ളലേൽപ്പിച്ചു; അമ്മ അറസ്റ്റിൽ

കൊല്ലം: സ്കൂളിൽ പോകാൻ മടികാണിച്ചതിന് ഒമ്പത് വയസുകാരന്റെ കാലിൽ പൊള്ളലേൽപ്പിച്ച് അമ്മ. സംഭവത്തിൽ തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

കറിക്കത്തി ചൂടാക്കിയാണ് നാലാംക്ലാസുകാരനായ വിദ്യാർഥിയുടെ കാൽപാദത്തിലും തുടയിലും പൊള്ളലേൽപ്പിച്ചത്. നാട്ടുകാരാണ് സംഭവം പോലീസിനെ അറയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്.

പോലീസ് ഇൻസ്പെക്ടർ എം. ദിനേശ് കുമാർ, എസ്ഐ എസ്. സുജാതൻ പിള്ള, എഎസ്ഐമാരായ വിജയൻ, രഞ്ജിത്ത്, സിപിഒ രാജീവ്, വനിത സിപിഒ ശൈലജ, മുനീറ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News