Rape Attempt : ചിറയൻകീഴിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ ആഴ്ചകൾക്ക് ശേഷം പിടികൂടി

Molestation പ്രതിയെ ആഴ്ചകൾക്ക് ശേഷം പിടികൂടി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി അനീഷിനെ രഹസ്യ വിവരത്തെ തുടർന്ന് ചിറയൻകീഴ് പൊലീസ് (Kerala Police) ആഴ്ചകൾക്ക് ശേഷം പിടികൂടുകയായിരുന്നു.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Sep 9, 2021, 08:16 PM IST
  • സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതിനാൽ വീട്ടമ്മയ്ക്ക് പ്രതി ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
  • തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 24കാരനായ അനീഷാണ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയത്.
  • വെമ്പായത്തെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്.
  • കുടിക്കാൻ വെള്ളം ചോദിച്ചു എത്തിയ അനീഷ് വീട്ടിനുള്ളിലേക്ക് അതിക്രമിച്ച കയറി 64 വയസ്സായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
Rape Attempt : ചിറയൻകീഴിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ ആഴ്ചകൾക്ക് ശേഷം പിടികൂടി

Thiruvananthapuram : ഓഗസ്റ്റ് 20ത് തിരവോണ (Thiruvonam 2021) തലേന്ന് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച (Molestation) പ്രതിയെ ആഴ്ചകൾക്ക് ശേഷം പിടികൂടി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി അനീഷിനെ രഹസ്യ വിവരത്തെ തുടർന്ന് ചിറയൻകീഴ് പൊലീസ് (Kerala Police) ആഴ്ചകൾക്ക് ശേഷം പിടികൂടുകയായിരുന്നു.

ഉത്രാടം നാളിൽ വൈകിട്ട് 5.00 മണിക്ക് അഴൂർ മുട്ടപ്പലം എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ കുടിക്കാൻ വെള്ളം ചോദിച്ചു എത്തിയ അനീഷ്  വീട്ടിനുള്ളിലേക്ക് അതിക്രമിച്ച കയറി 64 വയസ്സായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആറ്റിങ്ങൽ DySP സുനീഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആഴൂർ സ്വദേശിയായ പ്രതി അനീഷിനെ ചിറയൻകീഴ് പൊലീസ് പിടികൂടുകയായിരുന്നു.

ALSO READ : Kochi Flat Rape Case : കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫിന് ഹൈക്കോടതി ജാമ്യം നൽകി

സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതിനാൽ വീട്ടമ്മയ്ക്ക് പ്രതി ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 24കാരനായ അനീഷാണ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയത്.

ALSO READ : പത്തനംതിട്ടയിൽ Covid കേന്ദ്രത്തിൽ പതിനാറുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; CFLTC ജീവനക്കാരൻ അറസ്റ്റിൽ

കൃത്യം നടത്തിയതിന് ശേഷം ഒളിവിൽ പോയ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വെമ്പായത്തെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്. 

ALSO READ : Poonthura: മുടിക്ക് കുത്തിപ്പിടിച്ച് നിലത്തിട്ട് മർദ്ദനം,പൂന്തുറയിൽ അയൽവാസികൾ ചേർന്ന് യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്-VIDEO
 
ചിറയിൻകീഴു SHO  G. B മുകേഷിന്റെ നേതൃത്വത്തിൽ SI വിനീഷ്, ASI Navas, ASI ഷജീർ, തിരുവന്തപുരം റൂറൽ ഷാഡോ ടീം GSI ഫിറോസ്ഖാൻ, ASI, ദിലീപ്, CPO മാരായ ഷിജു, സുനിൽരാജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News