Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽ

Coimbatore Murder Case: കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയായിരുന്നു. പ്രതിയുടെ അച്ഛനും കാമുകിയായ കനകയും അന്നൂരിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 15, 2024, 02:09 PM IST
  • അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ
  • സംഭവം നടന്നത് കോയമ്പത്തൂരിലാണ്
  • അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്
Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽ

കോയമ്പത്തൂർ: അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ.  സംഭവം നടന്നത് കോയമ്പത്തൂരിലാണ്. അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 

Also Read: വ്യാപാരിയെ കൊലപ്പെടുത്തി; യുവതിയും ബന്ധുക്കളുമടക്കം മൂന്നുപേര്‍ അറസ്റ്റിൽ

കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയായിരുന്നു. പ്രതിയുടെ അച്ഛനും കാമുകിയായ കനകയും അന്നൂരിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടേക്ക് ശനിയാഴ്ച രാത്രി എത്തിയ 16 കാരന്‍ കനകയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുവതിയുടെ വയറിലും കുത്തേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Also Read: ശനി വക്രഗതിയിലേക്ക്; ഒരു വർഷത്തേക്ക് ഈ രാശിക്കാർക്ക് ധനനേട്ടവും ലോട്ടറി ഭാഗ്യവും!

 

പതിനാറുകാരന്റെ അച്ഛൻ ഒരു മീൻ കച്ചവടക്കാരനായിരുന്നു. ഇയാളുടെ ഭാര്യയും രണ്ട് ആണ്‍മക്കളും അന്നൂരിലെ തന്നെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യയും മൂത്തമകനായ 16 കാരനും ഇയാളുടെ മത്സ്യവില്‍പ്പന കേന്ദ്രത്തിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. ഇവരെ ഇയാള്‍ ഒരുപാട് മർദിക്കുമായിരുന്നു.  അതിന് കാരണം അച്ഛന്റെ കാമുകിയാണെന്ന ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

Also Read: 100 വർഷങ്ങൾക്ക് ശേഷം ഈ 4 ഗ്രഹങ്ങളുടെ സംക്രമം ഈ രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

 

സംഭവം നടന്ന സമയം കനക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം 16 കാരന്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഇയാള്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കനകയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കനകയുടെ മൃതദേഹം കണ്ടത്. 

Also Read: ഈ രാശിക്കാർക്ക് ഇന്നുണ്ടാകും ശിവ കൃപ, ലഭിക്കും ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!

 

ഉടന്‍തന്നെ ഇയാൾ സമീപവാസികളെയും അന്നൂര്‍ പോലീസിനെയും വിവരമറിയിക്കുകയും തുടര്‍ന്നു നടന്ന  അന്വേഷണത്തിൽ മത്സ്യവില്‍പ്പനക്കാരന്റെ മൂത്തമകനെ കാണാനില്ലെന്ന് വ്യക്തമാകുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിൽ അവിനാശിയിലെ മുത്തശ്ശിയുടെ വീട്ടില്‍നിന്നും 16-കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ലക്ഷ്മി മില്‍സ് ജംഗ്ഷനിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News