Pathanamthitta | പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ

സംഭവത്തിൽ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 05:56 PM IST
  • സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പുല്ല് വളർന്ന് നിൽക്കുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്
  • കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
  • തലയിലും മുഖത്തും കാലിലും ക്ഷതമേറ്റ പാടുകൾ ഉണ്ടായിരുന്നു
  • മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്
Pathanamthitta | പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ

പത്തനംതിട്ട: പന്തളയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ (Migrant labour) മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബം​ഗാൾ മാണ്ഡ സ്വദേശി ഫനീന്ദ്ര ദാസാണ് (45) മരിച്ചത്. ഇയാളുടെ ശരീരത്തിൽ ക്ഷതമേറ്റ പാടുകളുണ്ട്. സംഭവത്തിൽ പോലീസ് (Police custody) രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പുല്ല് വളർന്ന് നിൽക്കുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും കാലിലും ക്ഷതമേറ്റ പാടുകൾ ഉണ്ടായിരുന്നു.

ALSO READ: Migrant Worker Murder| കുടുംബ പ്രശ്നം: പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം, ഒരാൾ മരിച്ചു

മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കല്ലും കണ്ടെത്തിയിട്ടുണ്ട്.

ഫനീന്ദ്ര ദാസിനൊപ്പം താമസിച്ചിരുന്ന ഒരാളെ ഇന്നലെ മുതൽ കാണാതായിട്ടുണ്ട്. ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്നവർ, ഒപ്പം താമസിച്ചിരുന്നവർ, കരാറുകാരൻ എന്നിവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News