കൊച്ചി: ഒറ്റ രാത്രി എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം നാഗോൺ ജാരിയ സ്വദേശിയായ ആഷിക് ഷെയ്ഖാണ് ആലുവ പോലീസിന്റെ പിടിയിലായത്.
Also Read: ബൈക്ക് വച്ചതിനെച്ചൊല്ലി തർക്കം; വീടുകയറി ആക്രമിക്കാൻ ശ്രമിച്ചയാളെ കുത്തിക്കൊന്നു
കഴിഞ്ഞ 20 ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ എട്ട് മൊബൈൽ ഫോണുകളുമായി ഇയാൾ കടന്നു കളഞ്ഞത്. പ്രതിയെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ്. ഇയാൾ മറ്റ് അതിഥി തൊഴിലാളികളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. രാവിലെ സ്ഥലങ്ങൾ കണ്ടുവച്ച ശേഷം രാത്രിയായിരുന്നു ഇയാൾ മോഷണം നടത്തുന്നത്. പ്രധാനമായുംവില കൂടിയ മൊബൈൽ ഫോണുകളാണ് ഇയാൾ ലക്ഷ്യമിടാറുള്ളത്. മാത്രമല്ല മോഷ്ടിക്കുന്ന ഫോണുകൾ ഇയാൾ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതാണ് പതിവും.
Also Read: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടം
കഴിഞ്ഞ വർഷം പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാളുടെ പേരിൽ വേറെയും മോഷണക്കേസുകളുണ്ട്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മോഷ്ടിച്ച മൊബൈൽ ഫോണുകൾ കണ്ടെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ. എസ്.എസ്. ശ്രീലാൽ, എ.എസ്.ഐ. അബ്ദുൾ ജലീൽ സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.