Crime News: വടകരയിൽ 10 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

പീഡനത്തെ തുടർന്ന് കരഞ്ഞ കുട്ടിക്ക് മിഠായി വാങ്ങാൻ എന്ന് പറഞ്ഞ് 10 രൂപ നൽകി പറഞ്ഞയയ്ക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 06:37 AM IST
  • കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾറസാഖാണ് (61) അറസ്റ്റിലായത്.
  • കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
  • സംഭവ സമയം പ്രതിയുടെ ബാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല.
Crime News: വടകരയിൽ 10 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

വടകര: വടകരയിൽ 10 വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾറസാഖാണ് (61) അറസ്റ്റിലായത്. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവ സമയം പ്രതിയുടെ ബാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല.

പീഡനത്തെ തുടർന്ന് കരഞ്ഞ കുട്ടിക്ക് മിഠായി വാങ്ങാൻ എന്ന് പറഞ്ഞ് 10 രൂപ നൽകി പറഞ്ഞയയ്ക്കുകയായിരുന്നു. പീഡനവിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വടകര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനാപുരം: പത്തനാപുരത്ത്  സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ  സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ. പാടം പടയണിപ്പാറ പുത്തൻവിള വീട്ടിൽ സുജീന്ദ്രൻ (43) പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനാപുരത്തെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ സ്ഥിരമായി സ്കൂളിൽ പോയി വരുന്ന സ്കൂൾ ബസ്സിലെ ഡ്രൈവറാണ് സുജീന്ദ്രൻ. കുട്ടി സ്കൂൾ അധികൃതരോട് പരാതിപ്പെട്ടതിനെ തുടർന്ന് കേസെടുത്ത പത്തനാപുരം പോലീസ് തിങ്കളാഴ്ച വെളുപ്പിന് പാടം വനമേഖലയിൽ നിന്നും പ്രതിയെ പിടി കൂടുകയായിരുന്നു.

രണ്ടുമാസം മുൻപും ഇതേ സ്കൂളിൽ സ്കൂൾ ബസ് ജീവനക്കാരൻ വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവം ഉണ്ടായിട്ടുള്ളതും അന്ന് പത്തനാപുരം എസ് ഐ ശരലാല്‍ അറസ്റ്റ് ചെയ്ത അനന്തു എന്ന വ്യക്തി ജയിലിൽ പോയിട്ടുള്ളതുമാണ്. പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻറെ നിർദ്ദേശാനുസരണം എസ് ഐ ശരലാൽ, ക്രൈം എസ് ഐ സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, വിനോദ്, അനൂപ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News