Crime News: വൃദ്ധയെ കൊന്ന് കിണറ്റിലിട്ട സംഭവം: പ്രതി മൊബൈൽ ഗെയിമിന് അടിമ; 5 പേർ കസ്റ്റഡിയിൽ

Crime News: കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബം​ഗാൾ സ്വദേശി ആദം അലിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.  ഇയാൾ ഇപ്പോൾ ഒളിവിലാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. 

Written by - Ajitha Kumari | Last Updated : Aug 8, 2022, 01:55 PM IST
  • നഗരമദ്ധ്യത്തിൽ വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
  • വൃദ്ധയായ മനോരമയെ കൊല്ലാനുള്ള കാരണം എന്താണ് എന്ന ചോദ്യമാണ് ഇന്നു രാവിലെ മുതൽ ഉയരുന്നത്
Crime News: വൃദ്ധയെ കൊന്ന് കിണറ്റിലിട്ട സംഭവം: പ്രതി  മൊബൈൽ ഗെയിമിന് അടിമ; 5 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം:  നഗരമദ്ധ്യത്തിൽ വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.  വൃദ്ധയായ മനോരമയെ കൊല്ലാനുള്ള കാരണം എന്താണ് എന്ന ചോദ്യമാണ് ഇന്നു രാവിലെ മുതൽ ഉയരുന്നത്. എന്നാൽ ഇതിന് കൃത്യമായ ഒരു ഉത്തരം നൽകാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബം​ഗാൾ സ്വദേശി ആദം അലിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.  ഇയാൾ ഇപ്പോൾ ഒളിവിലാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്കായി വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്. ആദം അലി ന​ഗരം വിട്ടുപോയോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലം സിറ്റി പോലീസ് കമ്മീഷണർ സന്ദർശിച്ചിരുന്നു. ഇതിനിടയിൽ കസ്റ്റഡിയിലെടുത്ത ആദം അലിയുടെ കൂട്ടുകാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.  ഇവരിൽ നിന്നും പ്രതിയെ കുറിച്ചും കൊലപാതകത്തിൻ്റെ കാരണങ്ങളെ സംബന്ധിച്ചും സൂചനകൾ ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. 

Also Read: വയോധികയുടെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ; ഇതര സംസ്ഥാന തൊഴിലാളിയെ തിരഞ്ഞ് പോലീസ് 

ആദം അലി മനോരമയെ കൊലപ്പെടുത്തുവാനുള്ള കാരണമെന്താണെന്നുള്ളതാണ് പോലീസിനെ കുഴപ്പിക്കുന്ന ഒരു ചോദ്യം.  ഇന്നലെ ഉച്ചയോടെ പ്രതിയെന്ന് സംശയിക്കുന്ന ആദം അലി മനോരമയുടെ വീട്ടിൽ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പണം മോഷ്ടിക്കാനാണ് ഇയാൾ അവിടെയെത്തിയതെന്ന നിഗമനം തെറ്റിച്ചുകൊണ്ട് കാണാനില്ലെന്നു കരുതിയ പണം വീട്ടിനുള്ളിൽ നിന്നും കണ്ടെത്തുകയും ചെയ്തു.  ഇതോടെയാണ് പോലീസ് ശരിക്കും വെട്ടിലായത്.  ആദം അലി പണമെടുത്തില്ലയെങ്കിൽ പിന്നെ എന്തിനായിരിക്കും ഇയാൾ മനോരമയെ കൊന്നത് എന്ന ചോദ്യമാണ് ഇപ്പോഴുള്ളത്.  വീടിനുള്ളിൽ നിന്നും പണം നഷ്ടപ്പെട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. ഇതിൽ നിന്നും മോഷണമല്ല കൊലപാതകത്തിൻ്റെ ലക്‌ഷ്യം എന്ന് വ്യക്തമാകുകയാണ്.  ഇതിനിടെ നിർണ്ണായകമായ മറ്റൊരു വിവരം കൂടി പുറത്തു വരുന്നുണ്ട്  അതായത് ഇരുപത്തൊന്നുകാരനായ ആദം അലി മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്നതാണത്.  ഇക്കാര്യം ആദമിന്റെ കൂട്ടുകാരിൽ നിന്നും പോലീസിന് ലഭിച്ചു. ഒരിക്കൽ ഗെയിമിൽ തോറ്റ നിരാശയിൽ ആദം തൻ്റെ ഫോൺ എറിഞ്ഞുപൊട്ടിച്ചിരുന്നു. തന്റെ ഫോൺ പൊട്ടിയ ശേഷം ഇയാൾ സുഹൃത്തുക്കളുടെ ഫോണായിരുന്നു മറ്റുള്ളവരെ വളിക്കാനും മറ്റും ഉപയോഗിച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ഉള്ളൂരിൽ വച്ച് ഒരു സുഹൃത്തിനെ വിളിക്കുകയും തനിക്ക് ഒരു സിം കൊണ്ടുത്തരാനും ആവശ്യപ്പെട്ടിരുന്നു എന്നാൽ സിം കൊണ്ടുവന്നപ്പോൾ ആദം അവിടെനിന്നും രക്ഷപ്പെട്ടിരുന്നുവെന്നാണ് ആദാമിന്റെ സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തിയത്. 

Also Read: പ്രണയം പ്രകടിപ്പിച്ച ആൺകുട്ടിയോട് പെൺകുട്ടിയുടെ വിചിത്ര നിബന്ധന, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

കൊല്ലപ്പെട്ട ​മ​നോ​ര​മയുടെ വീടിന് സമീപത്ത് രണ്ടുമാസം മുമ്പാണ് ആദം അലിയും കൂട്ടുകാരും താമസത്തിനെത്തുന്നത്. മനോരമ കൊല്ലപ്പെട്ട വീടിനു സമീപത്ത് മറ്റൊരു കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയ അതിഥി തൊഴിലാളികൾ സ്ഥിരമായി വെള്ളമെടുക്കാന്‍ പോകുന്നത് മനോരമയുടെ വീട്ടിലായിരുന്നു. സ്ഥിരമായുള്ള പരിചയം കൊണ്ടുതന്നെ എപ്പോഴും ഇവിടെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അതിഥിത്തൊഴിലാളികള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് സമീപവാസികളും പറയുന്നത്. കൊലപാതകം നടക്കുന്ന ദിവസം രാവിലെ മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍ പോയിരുന്നു. ആ സമയം തന്നെ കൊലപാതകത്തിന് പ്രതി തിരഞ്ഞെടുത്തതിനാൽ മനോരമയുടെ വീട്ടിലെ സ്ഥിതിഗതികള്‍ പ്രതി നിരീക്ഷിച്ചിരുന്നുവെന്നാണ് പോലീസ് നിഗമനം.  ഇതിനിടെ അയല്‍വീട്ടിലെ സ്ത്രീയുമായി വഴക്കുണ്ടായെന്നും ദേഷ്യം വന്ന് താന്‍ അവരെ തല്ലിയെന്നും ആദം അലി സുഹൃത്തുക്കളോട് പറഞ്ഞതായും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ താന്‍ ഇനി ഇവിടെ നില്‍ക്കുന്നില്ലെന്നും പറഞ്ഞാണ് സ്ഥലം വിട്ടതെന്നും പറയുന്നുണ്ട്. ആദം അലിക്കൊപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. ഇത് ആദം അലി തങ്ങളോടു പറഞ്ഞതിന് പിന്നാലെ വിവരം കെട്ടിട ഉടമയെ അറിയിച്ചിരുന്നുവെന്നും തൊഴിലാളികൾ വ്യക്തമാക്കി. അതിനുശേഷമാണ് മനോരമയെ കാണാനില്ലെന്ന വിവരം അറിയുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.  

Also Read: വധുവിന്റെ മുന്നിൽ വെച്ച് ഭാര്യാസഹോദരിയോട് ചുംബനം ചോദിച്ച് വരൻ, വീഡിയോ കണ്ടാൽ ഞെട്ടും!

ഇതിനിടയിൽ അതിഥിത്തൊഴിലാളികളില്‍ കുറച്ചു പേര്‍ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയില്‍ മനോരമയുടെ വീടിനു സമീപത്തു നിന്നും ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിൽ ആദം അലിക്കൊപ്പം മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.  കാരണം വീടിൻ്റെ പിൻഭാഗത്തുകൂടി അകത്തുകടന്ന പ്രതി കൊല നടത്തിയ ശേഷം മൃതദേഹം വീടിന് അടുത്തുള്ള വലിയ മതിലിനപ്പുറമുള്ള കിണറ്റിൽ കൊണ്ടിടുകയായിരുന്നുവെന്നാണ് സൂചന. എന്നാൽ ഒരാൾക്ക് തനിച്ച് മൃതദേഹം എടുത്തുകൊണ്ടുപോയി കിണറ്റിൽ ഇടാൻ കഴിയുമോ എന്ന സംശയം പോലീസിനുണ്ട്.  കൊലനടത്തിയതും മൃതദേഹം കിണറ്റിലിട്ടതും ഉച്ചയ്ക്കുശേഷമാണെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല കൊലപാതകം നടത്താനും മൃതദേഹം കിണറ്റിലിടാനും ആദം അലിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീടാണെന്ന് മനസിലാക്കി ആദം അലി തയ്യാറാക്കിയപദ്ധതിയാണോ ഇതെന്നും സംശയമുണ്ട്. എന്തായാലും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണ് പോലീസ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News