ഇരിങ്ങാലക്കുട: ബസിലെ സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ പിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തൃശ്ശൂർ റൂട്ടിലെ ബസ്സിലായിരുന്നു സംഭവം. തൊട്ടിപ്പാൾ പുളിക്കൽ ഷാജി (49 വയസ്സ്) എന്നയാളാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം തൃശൂരിലേക്കുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്കാണ് മോശം അനുഭവം ഉണ്ടായത്.
നെടുപുഴ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട നിന്നും തൃശ്ശൂർക്ക് വരികയായിരുന്നു യുവതി. യുവതി ഇരുന്നിരുന്ന സീറ്റിന് പിറകിലായാണ് പ്രതി ഇരുന്നിരുന്നത്. വലിയാലുക്കൽ എത്തിയപ്പോൾ പ്രതി സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. തുടർന്ന് യുവതി ബഹളം വെക്കുകയായിരുന്നു.
Also Read: കോതമംഗലത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
സീറ്റിൽ നിന്നും എണീറ്റ് ബസിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ ബസ്സിലെ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടി സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിക്ക് ബസ്സിന്റെ കമ്പിയിൽ തട്ടി പരിക്കേൽക്കുകയും ചെയ്തു. തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ഷാജി.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയേയും മകളേയും കൂട്ടബലാത്സംഗത്തിനിരയാക്കി
ഉത്തരാഖണ്ഡ്: ഹരിദ്വാറിലെ റൂര്‍ക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയേയും ആറ് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവം നടന്നത് ഞായറാഴ്ച രാത്രിയോടെയാണ്. തീര്‍ഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് യുവതിക്കും മകള്‍ക്കും നേരെ ഈ കൊടുംക്രൂരത നടന്നത്.
രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നിന്ന ഈ യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാറിൽ ലിഫ്റ്റ് നൽകുകയായിരുന്നുവെന്നാണ് എസ്പി പരമേന്ദ്ര ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞത്. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...