ഭുവനേശ്വര്‍: ഒഡീഷയില്‍ വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയേയും രണ്ടുവയസുകാരിയായ മകളേയും കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ. ഗഞ്ചം ജില്ലയിലെ കെ. ഗണേഷ് പത്ര എന്ന ഇരുപത്തിയഞ്ചുകാരനെയാണ് പോലീസ് പിടികൂടിയത്. ഒരു വര്‍ഷം മുന്‍പ് ഗണേശിനെതിരെ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി യുവതിയേയും മകളേയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
Also Read: ശ്രീശാന്തിനെതിരെ 18 ലക്ഷം രൂപയുടെ വഞ്ചനാക്കേസ്; പണം തട്ടിയത് വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ്
കേസിനാസ്പദമായ സംഭവം നടന്നത് ഒരു മാസം മുന്‍പാണ്. സംഭവത്തിൽ ഗണേശിന്റെ ഭാര്യ ബസന്തി പത്ര, മകള്‍ ദേബസ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം യുവാവ് മറ്റൊരു മുറിയിലായിരുന്നു കിടന്നുറങ്ങിയത്. രാത്രി ബസന്തിയും മകളും കിടന്നുറങ്ങിയ മുറിയിലേക്ക് ഇയാൾ മൂര്‍ഖന്‍ പാമ്പിനെ തുറന്നുവിടുകയായിരുന്നു. രാവിലെ 5:45 ഓടെ ഭാര്യയും മകളും പാമ്പുകടിയേറ്റ് മരിച്ചുവെന്ന് പറഞ്ഞ്ഗണേഷ് നിലവിളിക്കുകയായിരുന്നു.
Also Read: 700 വർഷങ്ങൾക്ക് ശേഷം നവംബറിൽ 5 രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പുകടിയേറ്റാണ് ഇരുവരുടെയും മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. എങ്കിലും സംശയം തോന്നിയ യുവതിയുടെ പിതാവ് പോലീസ് അന്വേഷണം ആവശ്യപ്പെടുകയും പോലീസ് അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പോലീസ് ഇയാളുടെ ഫോണ്‍ രേഖകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഗണേഷ് പാമ്പുപിടിത്തക്കാരുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുള്ളതായി ബോധ്യമായതായി കബിസൂര്യ നഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പര്‍വത് സാഹു വ്യക്തമാക്കി.
Also Read: ശുക്രൻ സ്വരാശിയിലേക്ക്; നവംബർ 30 മുതൽ ഈ രാശിക്കാർക്ക് ശുക്രദശ
പ്രതി ഇയാളുടെ പിതാവിന്റെ പേരില്‍ പുതിയ സിംകാര്‍ഡ് എടുക്കുകയും സെപ്റ്റംബര്‍ 26 ന് ഇതുപയോഗിച്ച് വിഷപ്പാമ്പിനെ ലഭിക്കുന്നതിനായി പാമ്പുപിടുത്തക്കാരനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ശിവക്ഷേത്രത്തില്‍ പൂജയ്ക്ക് വേണ്ടിയെന്നും പറഞ്ഞാണ് ഇയാള്‍ ഒക്ടോബര്‍ ആറിന് പാമ്പാട്ടിയായ ബസന്ത ആചാര്യ പിടികൂടിയ ഒരു മൂര്‍ഖന്‍ പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി ഗണേശിന് കൈമാറിയത്. തുടര്‍ന്ന് രാത്രി ഭാര്യയും മകളും കിടന്നുറങ്ങിയ മുറിയിലേക്ക് ഇയാൾ പാമ്പിനെ തുറന്നുവിടുകയും. പുലര്‍ച്ചെ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.