Wayanad Student Death: സിൻജോ ജോണും, കാശി നാഥനും അറസ്റ്റിൽ; മറ്റ് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

 Wayanad Student  Sidarthan's Death: 31 വിദ്യാര്‍ഥികള്‍ക്കാണ് സംഭവത്തിൽ സർവ്വകലാശാല പഠന വിലക്ക് ഏർപ്പെടുത്തിയത്. ഇതിൽ  19 പേര്‍ക്ക് മൂന്ന് വര്‍ഷവും, 12 പേര്‍ക്കു ഒരു വര്‍ഷവുമാണ് വിലക്ക് ഏർപ്പെടുത്തുക

Written by - Zee Malayalam News Desk | Last Updated : Mar 2, 2024, 10:43 AM IST
  • വിദ്യാർത്ഥികളെ ഇന്റേണൽ എക്സാമുകൾക്കും വിലക്ക് ഏർപ്പെടുത്തും
  • കൂടാതെ ഇവരെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്
  • കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിൽ
Wayanad Student Death: സിൻജോ ജോണും, കാശി നാഥനും അറസ്റ്റിൽ; മറ്റ് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

വയനാട്: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ പ്രധാന പ്രതികളായ സിൻജോ ജോണും, കാശിനാഥനും അറസ്റ്റിൽ. ഇവരടക്കം  നാലു വിദ്യാർത്ഥികൾക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. സൗദി റിസാൽ, അജയ് കുമാർ,  എന്നിവരാണ് മറ്റ് വിദ്യാർഥികൾ. 18 പേ​രെ​യാ​ണ് പ്രാ​ഥ​മി​ക​മാ​യി കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള​ത്. പ്ര​തി​ചേ​ർ​ത്ത 18 പേ​രെ​യും കോ​ള​ജി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്‌​തിട്ടുണ്ട്. ഇന്നലെ നാലു എസ്.എഫ്.ഐ പ്രവർത്തകർ പിടിയിലായിരുന്നു. ഇതോടെ കേസിൽ ആകെ 13 പേരാണ് പിടിയിലായത്.

31 വിദ്യാര്‍ഥികള്‍ക്കാണ് സംഭവത്തിൽ സർവ്വകലാശാല പഠന വിലക്ക് ഏർപ്പെടുത്തിയത്. ഇതിൽ  19 പേര്‍ക്ക് മൂന്ന് വര്‍ഷവും, 12 പേര്‍ക്കു ഒരു വര്‍ഷവുമാണ് വിലക്ക് ഏർപ്പെടുത്തുക. അതേസമയം കേസിൽ ഒരാൾ കൂടി കീഴടങ്ങിയതോടെ  പിടിയിലായവരുടെ എണ്ണം പതിനൊന്നായി. കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയത്.

വിദ്യാർത്ഥികളെ ഇന്റേണൽ എക്സാമുകൾക്കും വിലക്ക് ഏർപ്പെടുത്തും. കൂടാതെ ഇവരെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ആന്റി റാഗിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു.

ഇതില്‍ നിന്നാണ് 31 പേരെ കുറ്റക്കാരായി കണ്ടെത്തിയത്. വിവരം അറിഞ്ഞിട്ടും അധ്യാപകരെ, മാതാപിതാക്കളെയോ അറിയിക്കാതിരുന്ന വിദ്യാർത്ഥികൾക്കെതിരെയും സസ്പെൻഷൻ നടപടി സ്വീകരിക്കും. പഠന വിലക്കുള്ള കാലയളവിൽ വിദ്യാർത്ഥികൾക്ക് രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ പഠനം സാധ്യമാകില്ല. ഇന്നലെ  യൂണിവേഴ്‌സിറ്റി സെന്ററില്‍ ചേര്‍ന്ന ആന്റി റാഗിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു ഇത്രയും പേര്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം.

അതേസമയം സിദ്ധാർഥിന്റെ മരണത്തിൽ നാലാം വർഷ BVSC വിദ്യാർഥി അമീൻ അക്ബർ അലിയാണ് ഇന്നലെ കീഴടങ്ങിയത്. ഇതോടെ പതിനൊന്ന് പേർ പിടിയിലായതോടെ ഒളിവിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. ഇവർ ഉടൻ പിടിയിലാകുമെന്നും കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ്  പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News