Crime: ലോട്ടറി അടിച്ചയാൾ മദ്യസത്കാരത്തിനിടെ മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയിൽ

ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിൽ മദ്യസത്കാരം നടത്തുന്നതിനിടെ സജീവും സന്തോഷും തമ്മിൽ വാക്കു തർക്കമുണ്ടാകുകയായിരുന്നുവെന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 11:58 AM IST
  • സജീവിനെ കൊലപ്പെടുത്തി എന്ന് സംശയിക്കുന്ന ആളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
  • സന്തോഷ് ഉൾപ്പെടെയുള്ള ആളുകൾക്ക് വേണ്ടിയാണ് മറ്റൊരു സുഹൃത്തായ രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ വെച്ച് മദ്യസത്കാരം നടത്തിയത്.
  • പിന്നീട് ഇവർക്കിടയിൽ വാക്കു തർക്കമുണ്ടാകുകയും സന്തോഷ് സജീവിനെ പിടിച്ച് തള്ളുകയുമായിരുന്നുവെന്നാണ് വിവരം.
Crime: ലോട്ടറി അടിച്ചയാൾ മദ്യസത്കാരത്തിനിടെ മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാങ്ങോട് 80 ലക്ഷം ലോട്ടറി അടിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിൽ മദ്യസത്കാരം നടത്തിയതിന് ശേഷമാണ് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പാങ്ങോട് സ്വദേശി സജീവ് ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് സന്തോഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സന്തോഷ് സജീവിനെ തള്ളിയിട്ട് കൊന്നെന്ന് ബന്ധു മൊഴി നൽകിയിരുന്നു. രാജേന്ദ്രൻ പിള്ള എന്നയാളുടെ വീട്ടിൽ മൺതിട്ടയിൽ നിന്ന് വീണാണ് സജീവ് മരിച്ചത്. മരണ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി. 

സജീവിനെ കൊലപ്പെടുത്തി എന്ന് സംശയിക്കുന്ന ആളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സന്തോഷ് ഉൾപ്പെടെയുള്ള ആളുകൾക്ക് വേണ്ടിയാണ് മറ്റൊരു സുഹൃത്തായ രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ വെച്ച് മദ്യസത്കാരം നടത്തിയത്. പിന്നീട് ഇവർക്കിടയിൽ വാക്കു തർക്കമുണ്ടാകുകയും സന്തോഷ് സജീവിനെ പിടിച്ച് തള്ളുകയുമായിരുന്നുവെന്നാണ് വിവരം. സജീവ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് വീഴുകയും അവിടെ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചെയ്തു. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

Also Read: Crime News: കൊച്ചിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ടാണ് സജീവ് മരിച്ചത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ലോട്ടറി ഇയാൾക്ക് കഴിഞ്ഞ മാസമാണ് സമ്മാനമായി ലഭിച്ചിരുന്നത്. തുക ഇയാളുടെ അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ശേഷം ഒന്നാം തീയതി രാത്രി ഒൻപതുമണിയോടെ സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി നടത്തിയ മദ്യസൽക്കാരത്തിനിടയിലാണ് സംഭവം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News