മാലിന്യം തള്ളിയത് ചോദ്യം ചെയ്തു; വയോധികയ്ക്ക് മദ്യലഹരിയില്‍ യുവാവിന്‍റെ ക്രൂര മർദ്ദനം

മർദ്ദനത്തിൽ സൂസൺ ജോർജിന്‍റെ തലക്കും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന സുഭാഷ് സൂസൺ ജോർജിൻ്റെ വീട്ടിലെത്തി വീട്ടിന് മുന്നിലിരിക്കുകയായിരുന്ന സുസണെ തറയിൽ കിടന്നിരുന്ന മരക ക്ഷണം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് മരുമകൾ സൂസി പറഞ്ഞു.

Edited by - Zee Malayalam News Desk | Last Updated : Nov 22, 2022, 05:38 PM IST
  • സൂസിയും ഭർത്താവും വീടിനു മുന്നിൽ കണ്ട മാലിന്യ നിക്ഷേപിച്ചത് സുഭാഷാണെന്നു കരുതി ചോദ്യം ചെയ്തു.
  • വൈരാഗ്യത്തിലാണ് മദ്യ ലഹരിയിൽ എത്തിയ സുഭാഷ് സൂസിയെ തടി കഷണം കൊണ്ട് ആക്രമിച്ചതെന്ന് കരുതുന്നു.
  • സുസണെ തറയിൽ കിടന്നിരുന്ന മര കഷ്ണം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് മരുമകൾ സൂസി പറഞ്ഞു.
മാലിന്യം തള്ളിയത് ചോദ്യം ചെയ്തു; വയോധികയ്ക്ക് മദ്യലഹരിയില്‍ യുവാവിന്‍റെ ക്രൂര മർദ്ദനം

കൊല്ലം: കുരീപ്പുഴയിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത വയോധികയെ യുവാവ് ആക്രമിച്ചു. തടി കക്ഷ്ണം കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ മതിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരീപ്പുഴ സെന്‍റ് ജോസഫ് ദേവാലയത്തിന് സമീപത്തെ ആണുലിൽ വീട്ടിൽ സൂസമ്മ ജോർജിനാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3.30ന് അയൽവാസിയായ ആണുലിൽ കിഴക്കതിൽ സുഭാഷ് (40) ആണ് മർദ്ദിച്ചത്. 

മർദ്ദനത്തിൽ സൂസൺ ജോർജിന്‍റെ തലക്കും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന സുഭാഷ് സൂസൺ ജോർജിന്‍റെ വീട്ടിലെത്തി വീട്ടിന് മുന്നിലിരിക്കുകയായിരുന്ന സുസണെ തറയിൽ കിടന്നിരുന്ന മര കഷ്ണം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് മരുമകൾ സൂസി പറഞ്ഞു.  

Read Also: Milk Price Hike: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ

സൂസണിന്‍റെ മകളാണ് മർദ്ദന ദൃശ്യങ്ങൾ മൊബൈൽ പകർത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കഴിഞ്ഞമാസം 26ന്  ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ സൂസിയും ഭർത്താവും വീടിനു മുന്നിൽ കണ്ട മാലിന്യ നിക്ഷേപിച്ചത് സുഭാഷാണെന്നു കരുതി ചോദ്യം ചെയ്തു. 

ഇതിനെതിരെ സുഭാഷ് അഞ്ചാലുമൂട് പോലീസിൽ പരാതി നൽകി, പ്രവാസിയായ സൂസിയുടെ മകൻ ജോബിയും പോലീസിന് പരാതി നൽകി പോലീസ് ഇരുകൂട്ടറേയും വിളിപ്പിച്ച് ഒത്തു തീർപ്പാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മദ്യ ലഹരിയിൽ എത്തിയ സുഭാഷ് സൂസിയെ തടി കഷണം കൊണ്ട് ആക്രമിച്ചതെന്ന് കരുതുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News