Muthoot Financeൽ വൻ കവർച്ച: നഷ്ടമായത് 7 കോടിയുടെ സ്വർണം

മാനേജരെ അടക്കം കെട്ടിയിട്ടായിരുന്നു കവർച്ച നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 22, 2021, 04:36 PM IST
  • അക്രമികൾ മുഖം മറച്ചിരുന്നു
  • രാവിലെ 10 മണിയോടെയായിരുന്നു ആക്രമണം
  • സി.സി ടീവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Muthoot Financeൽ വൻ കവർച്ച: നഷ്ടമായത് 7 കോടിയുടെ സ്വർണം

ചെന്നൈ: മുത്തൂറ്റ് ഫിനാൻസിൽ വൻ കവർച്ച. മുഖം മറച്ചെത്തിയ സംഘം ഏഴ് കോടിയുടെ സ്വർണം കവർന്നു. കൃഷ്ണ​ഗിരിക്ക് സമീപം ഹൊസൂർ-ബാംഗ്ലൂർ റോഡിലെ ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോൾ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാർ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. പിന്നീട് ലോക്കർ തുറന്ന് സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു.

ALSO READ: Paris Laxmi യുടെ കിടിലം ഫോട്ടോഷൂട്ട് വൈറലാകുന്നു..

ആറ് പേരാണ് കവർച്ച നടത്തിയത്. മോഷണത്തിന് ശേഷം ഇവർ വണ്ടിയിൽ ബം​ഗളൂരു ഭാ​ഗത്തേക്കാണ് കടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 25091 ​ഗ്രാം സ്വർണവും 96,000 രൂപയുമാണ് നഷ്ടമായത്. സംഭവം അറിഞ്ഞയുടൻ പോലീസെത്തി സിസിടിവി പരിശോധിച്ചു. അഞ്ച് പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോ​ഗിച്ചിട്ടുണ്ട്.

ALSO READ: ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം; ക്വട്ടേഷൻ നൽകിയത് അമ്മ

മാനേജരെ അടക്കം കെട്ടിയിട്ടായിരുന്നു കവർച്ച നടത്തിയത്. ഇതിന് മുൻപും ഇതേ ശാഖയിൽ കവർച്ചാ ശ്രമം നടന്നിട്ടുണ്ട്. ദിവസങ്ങളോളം എടുത്ത പ്ലാനിങ്ങിന്റെ ഭാഗമായാവും ഇൗ കവർച്ചയെന്നാണ് പോലീസിന്റെ നിഗമനം. ഇവർ കടന്ന വാഹനത്തിന്റെ നമ്പരും ഇത് ഏത് വിധത്തിലുള്ള വാഹനമായിരുന്നു എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സ്ഥാപനവും, ഇവിടെയുള്ള പണവും കൃത്യമായി അറിയുന്നവരായിരിക്കും ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം ഇതിനായി ഒാരോ ജീവനക്കാരെയും പ്രത്യേകം ചോദ്യം ചെയ്ത് വരികയാണ്.

ALSO READ: Amazon Great Republic Day Sale: 2000 രൂപയ്ക്ക് താഴെ വിലയിൽ 20 Gadget-കൾ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News