അഭിഭാഷകയുടെ മൃതദേഹം ഫ്ളാറ്റിൽ അഴുകിയ നിലയില്‍

ഇക്കഴിഞ്ഞ ഒമ്പതിന് ഓഫീസിൽ നിന്നും അസ്വസ്ഥതയുണ്ടെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് മടങ്ങിയതാണ് നമിത

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 03:32 PM IST
  • 42 വയസ്സുള്ള നമിത ശോഭന ആണ് മരിച്ചത്
  • ഒമ്പതിന് ഓഫീസിൽ നിന്നും അസ്വസ്ഥതയുണ്ടെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് മടങ്ങിയതാണ് നമിത
  • ഫോണ്‍ എടുക്കാതെ വന്നതോടെ നേരിട്ട് അന്വേഷിക്കാനെത്തിയപ്പോഴാണ് കണ്ടത്
അഭിഭാഷകയുടെ മൃതദേഹം ഫ്ളാറ്റിൽ അഴുകിയ  നിലയില്‍

തൃശ്ശൂര്‍: ഫ്ളാറ്റിൽ അഭിഭാഷകയുടെ മൃതദേഹം   അഴുകിയ  നിലയില്‍ കണ്ടെത്തി . തൃപ്രയാർ നാട്ടിക സ്വദേശി 42 വയസ്സുള്ള  നമിത ശോഭന ആണ് മരിച്ചത്. അടാട്ട് പഞ്ചായത്തിലെ  'തങ്കം റസിഡൻസി' ഫ്ലാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റില്‍ ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. 

ഇക്കഴിഞ്ഞ ഒമ്പതിന് ഓഫീസിൽ നിന്നും അസ്വസ്ഥതയുണ്ടെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് മടങ്ങിയതാണ് നമിത. പിന്നീട് ഇവരുടെ വിവരമൊന്നും ഇല്ലാത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ എടുക്കാതെ വന്നതോടെ നേരിട്ട് അന്വേഷിക്കാനെത്തിയപ്പോഴാണ്  ശുചിമുറിയിൽ  അഴുകിയ നിലയിൽ മൃതദേഹം  കണ്ടെത്തിയത്. പേരാമംഗലം പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News