Kodakara Hawala Case : കൊടകര കുഴൽപ്പണ കവർച്ച ആസൂത്രിതമെന്ന് ഹൈക്കോടതി

കുഴൽപ്പണത്തിന്‍റെ (Hawala)  ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2021, 12:55 PM IST
  • കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു .
  • ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ടെന്നും കോടതി പറഞ്ഞു.
  • കുഴൽപ്പണത്തിന്‍റെ (Hawala Case) ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
  • കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് പരാമർശം.
Kodakara Hawala Case : കൊടകര കുഴൽപ്പണ കവർച്ച ആസൂത്രിതമെന്ന് ഹൈക്കോടതി

Kochi : കൊടകര കുഴൽപ്പണക്കേസിലെ (Kodakara Hawala Case) കവർച്ച ആകസ്മികമായി സംഭവിച്ചതല്ല മറിച്ച് കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയത്‌ കവർച്ച നടത്തിയതാണെന്ന് ഹൈക്കോടതി  (High Court) നിരീക്ഷിച്ചു. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു . ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ടെന്നും കോടതി പറഞ്ഞു.

കുഴൽപ്പണത്തിന്‍റെ (Hawala Case)  ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് പരാമർശം. കേസിൽ വെളിപ്പെടാത്ത നിരവധി കാര്യങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു .

ALSO READ: Kodakara hawala case: കുഴൽപ്പണ കവർച്ചാക്കേസിൽ ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് കുറ്റപത്രം

കൊടകരക്കേസ്  (Kodakara) ഒരു കവർച്ചാക്കേസ് മാത്രമായി കാണിച്ച് പൊലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങവേ ആണ് പ്രതികളുടെ ജാമ്യ ഉത്തരവിൽ ഇത്ര നിർണായകമായ നിരീക്ഷണങ്ങൾ നടത്തുന്നതെന്നതാണ് പ്രധാനം. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളാരും പ്രതികളാകില്ല എന്നുറപ്പായിട്ടുണ്ട്. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കേസിൽ കുറ്റപത്രം ജൂലൈ 24-ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ആകെ 22 പ്രതികളാണുള്ളത്.  കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ ഒരാൾ പോലും പ്രതിയാകില്ല എന്നാണ് തൃശ്ശൂർ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. 

ALSO READ: Kodakara Hawala Case: കൊടകര കുഴൽപ്പണക്കേസ്; പാർട്ടിയെ തകർക്കാനുള്ള സിപിഎം ശ്രമമെന്ന് ബിജെപി

കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നതായിരിക്കും കുറ്റപത്രത്തിലെ  പ്രധാന  ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (Prevention of Money Laundering Act) ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയിൽ ആവശ്യപ്പെടുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. 

കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രൻ ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവർച്ചക്കേസിൽ പരാതി നൽകിയ ധർമരാജനും കെ സുരേന്ദ്രനും ഫോണിൽ സംസാരിച്ചതിന്‍റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. 

ALSO READ: കൊടകര കുഴൽപ്പണക്കവർച്ച കേസ്; യാതൊരു ബന്ധവുമില്ലെന്ന് ബിജെപി, പിടിയിലായത് ഇടത് അനുഭാവികളെന്ന് കെകെ അനീഷ് കുമാർ

കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള  ൻ ആവശ്യമായ തെളിവുകൾ  കിട്ടിയിട്ടില്ല. ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് കിട്ടിയിട്ടില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. 

ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഇതിനോടകം ഇരുപത്തി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം  രൂപയും കണ്ടെടുത്തിരുന്നു. എന്നാൽ ബാക്കി പണം കണ്ടെത്തുക എങ്ങനെയാണ് എന്നതിലാണ് അന്വേഷണസംഘം പ്രതിസന്ധി നേരിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News