Kochi Murder : കൊച്ചിയിൽ യുവാവിന്റെ കൊലപാതകം; മൂന്ന് പ്രതികളെ പിടികൂടി

കുമ്പളം സ്വദേശി തോമസ്, നെട്ടൂർ സ്വദേശി  ഹർഷാദ്, മരട് സ്വദേശി സുധീർ എന്നിവരെയാണ് കേസിൽ പൊലീസ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 05:17 PM IST
  • വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തികൊന്ന കേസിലാണ് പ്രതികളെ പിടികൂടിയത്.
  • കുമ്പളം സ്വദേശി തോമസ്, നെട്ടൂർ സ്വദേശി ഹർഷാദ്, മരട് സ്വദേശി സുധീർ എന്നിവരെയാണ് കേസിൽ പൊലീസ് പിടികൂടിയത്.
  • സംഭവത്തിൽ അന്വേഷണം പുരോഗമിച്ച് വരികെയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്
Kochi Murder : കൊച്ചിയിൽ യുവാവിന്റെ കൊലപാതകം; മൂന്ന് പ്രതികളെ പിടികൂടി

കൊച്ചി :  കൊച്ചിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ  മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തികൊന്ന കേസിലാണ് പ്രതികളെ പിടികൂടിയത്. കുമ്പളം സ്വദേശി തോമസ്, നെട്ടൂർ സ്വദേശി  ഹർഷാദ്, മരട് സ്വദേശി സുധീർ എന്നിവരെയാണ് കേസിൽ പൊലീസ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം  പുരോഗമിച്ച് വരികെയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കൂടാതെ കുത്തേറ്റതിനെ തുടർന്ന് പരിക്കേറ്റ ജോസഫ് എന്നയാളെയും പോലീസ് കണ്ടെത്തി.  കളത്തിപറമ്പ് റോഡിൽ വെച്ചുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്.  ഇന്ന്, ആഗസ്റ്റ് 14 ന് പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. 

സംഘഷത്തിനിടയിൽ  പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺ. ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ജോസഫ് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം രക്ഷപ്പെടുകയായിരുന്നു. ഒരു പാർട്ടി കഴിഞ്ഞ് മടങ്ങി വരികെയായിരുന്നു കൊല്ലപ്പെട്ട ശ്യാം. ശ്യാമിനൊപ്പമാണ് അരുണും എത്തിയത്. അരുൺ അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.  വരുന്ന വഴിയിൽ ആളുകൾ കൂടി നിന്ന സംസാരിക്കുന്നത്  കണ്ട ഇരുവരും അവിടേക്ക് ചെല്ലുകയായിരുന്നു. 

ALSO READ: Murder: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു, രണ്ടുപേർക്ക് പരിക്ക്

ഇരുവരും മദ്യലഹരിലായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇരുവരും എത്തിയതോടെ ആളുകളുമായി തർക്കം ഉണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ആയിരുന്നു. കൂടാതെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഈ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.  ഈ പ്രദേശം സാമൂഹിക വിദഗ്ദ്ധരുടെ വിഹാരകേന്ദ്രമാണെന്നും പരാതികളുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News