Kochi : മുൻ മിസ് കേരളയുൾപ്പടെ (Former Miss Kerala) മൂന്ന് പേർ അപകടത്തിൽ (Accident) മരിച്ച സംഭവത്തതിൽ പൊലീസ് റിമാൻഡ് റിപ്പോർട്ട് (Police Report) സമർപ്പിച്ചു. റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളാണ് പൊലീസ് ഉന്നയിച്ചിരിക്കുന്നത്. ഹോട്ടലിൽ ഹോട്ടലുടമയായ (Hotel Owner) റോയ് വയലാട്ട് മദ്യവും മയക്കുമരുന്നും വിതരണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഈ വിവരങ്ങൾ പുറത്ത് വരാതിരിക്കാനാണ് ഹോട്ടലുടമ ഹാർഡ് ഡിസ്ക്ക് നശിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
പാർട്ടി നടന്ന ഹോട്ടലിൽ മോഡലുകളെ താങ്ങാൻ ഹോട്ടൽ ഉടമയായ റോയ് വയലാട്ടും, സൈജുവും നിര്ബന്ധിച്ചതായി റിപ്പോർട്ടുകളുണ്ട്. പാർട്ടി നടന്ന റൂഫ് ടോപ്പിൽ സിസിടിവി പ്രവർത്തിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്ന്നു. സൈജു മോഡലുകളെ താങ്ങാൻ നിര്ബന്ധിച്ചതായും, പിന്തുടർന്നതായും
റിപ്പോർട്ടുകളുണ്ട്.
ALSO READ: Kochi Models Death | പ്രതിയാക്കിയത് പോലീസ് തിരക്കഥ, ചോദ്യംചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്നും പ്രതികൾ
മുൻ മിസ് കേരള ജേതാക്കൾ (Former Miss Kerala Winners) മരിച്ച സംഭവത്തിൽ അറസ്റ്റിലായ 5 പേരെ കോടതിയിൽ (Court) ഹാജരാക്കിയിരുന്നു. ചോദ്യംചെയ്യലിനിടെ പോലീസ് (Police) ഭീഷണിപ്പെടുത്തിയെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. കേസിൽ തങ്ങളെ പ്രതിയാക്കിയത് പോലീസ് തിരക്കഥയെന്നും റോയി വയലാട്ടും (Roy Vayalatt) ഹോട്ടൽ ജീവനക്കാരും ആരോപിച്ചു. പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നൽകി.
പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. പ്രതികൾ ജാമ്യാപേക്ഷ നൽകി. മജിസ്ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷം ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകും.
നരഹത്യാക്കുറ്റം ചുമത്തിയത് പോലീസ് തിരക്കഥയാണ്. കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പോലീസ് നീക്കം. അതേസമയം, ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്നു തെളിഞ്ഞതായി പോലീസ് അറിയിച്ചു. എന്നാൽ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്ന് പ്രതികൾ പറഞ്ഞു.
ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞതായി അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതായി പൊലീസ് വ്യക്തമാക്കി. അതേസമയം മോഡലുകളെ പിന്തുടർന്ന കാർ ഡ്രൈവർ ഷൈജുവിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം നൽകാനാണ് നിർദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...