കൊച്ചി: കിഴക്കമ്പലത്ത് (Kizhakkambalam) ക്രിസ്തുമസ് ദിനത്തിൽ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച (Police Attack) കേസിൽ 10 പേർ കൂടി പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായവർ 174 ആയി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും തൊഴിലാളികൾ മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നുമാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ പോലീസ് സംശയിച്ചിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്തുന്നതിനായി നേരത്തെ പിടിയിലായ തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്ത ഫോണുകളും സിസിടിവിയും പോലീസ് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് പത്ത് പേരെ കൂടി പ്രതി ചേർത്തത്.
പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തൊൻപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാത്രിയില്‍ തൊഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം, തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്നിവ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുകയാണ്. സംഭവത്തില്‍ തൊഴില്‍ വകുപ്പും നടപടി തുടങ്ങി.
അതേസമയം കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുമായി (Migrant Wokers) പോലീസ് സൗഹൃദപരമായ ബന്ധം സ്ഥാപിക്കണമെന്ന് എഡിജിപി വിജയ് സാഖറെ സർക്കുലർ പുറത്തിറക്കി. അന്യസംസ്ഥാന തൊഴിലാളികളുമായി ഊഷ്മളമായ ബന്ധവും സൗഹൃദപരമായ ഇടപെടലും പോലീസ് ഉറപ്പ് വരുത്തണമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ സർക്കുലർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...