ഇടുക്കി : കട്ടപ്പന ഇരട്ടക്കൊലപാതകം കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കുണ്ടെന്ന് റിപ്പോർട്ട്. വിജയനെയും വിജയന്റെ മകളുടെ നാല് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെയും കൊലപ്പെടുത്തിയ കേസിൽ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരെയും പോലീസ് പ്രതി ചേർത്തേക്കും. കഴിഞ്ഞ ദിവസമാണ് മുഖ്യപ്രതിയായ നിതീഷ് പോലീസിനോട് കുറ്റം സമ്മതം നടത്തിയിരുന്നു. ഇതിന് പിന്നാലെ കേസിന് പിന്നിലുള്ള വാസ്തവം പോലീസ് പുറത്ത് വിടുന്നത്.
കൊല്ലപ്പെട്ട വിജയന്റെ അന്ധവിശ്വാസം മുതലെടുത്താണ് നിതീഷ് വിജയന്റെ കുടുംബത്തിനൊപ്പം ചേർന്നത്. വിജയന്റെ മകളുടെ കൈയ്ക്കുള്ള പ്രശ്നത്തെ മാറ്റാമെന്ന പറഞ്ഞ വിശ്വസിപ്പിച്ചാണ് നിതീഷ് ഇവരുടെ കുടുംബത്തിലേക്കെത്തുന്നത്. പിന്നീട് മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നും പുറത്ത് ഇടപഴകയിൽ ആ ശക്തി ക്ഷയിച്ച് പോകുമെന്ന് നിതീഷ് വിജയനെ പറഞ്ഞ് ഭയപ്പെടുത്തി. ഇതെ തുടർന്നാണ് വിജയൻ നിതീഷിന്റെ നിർദേശപ്രകാരം മറ്റ് കുടുംബംഗങ്ങളിൽ നിന്നും അകലം പാലിച്ച് തുടങ്ങിയത്.
ഇങ്ങനെ വിജയന്റെ കുടുംബത്തിൽ കയറി പറ്റിയ നിതീഷിന് വിജയന്റെ മകളിൽ ഒരു കുഞ്ഞുണ്ടാകയും ആ നവജാതശിശുവിനെയാണ് ആദ്യം കൊന്ന് കുഴിച്ചുമൂടിയത്. 2016ലാണ് നിതീഷ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. കൊല്ലപ്പെട്ട വിജയനും ചേർന്നാണ് അന്ന് കുഞ്ഞിനെ ഇവർ മുമ്പ് താമസിച്ച വാടകവീടിന്റെ തൊഴുത്തിൽ കുഴിച്ചുമൂടിയതെന്നാണ് പോലീസ് അറിയിക്കുന്നത്. നാണക്കേഡ് ഭയന്നാണ് ഈ കൃത്യം നടത്തിയത്. അതേസമയം നിതീഷും കുട്ടിയുടെ മാതാവും വിവാഹിതരല്ല.
മോഷണക്കേസിൽ പിടിക്കപ്പെട്ട വിജയന്റെ മകൻ വിഷ്ണുവിന്റെ വീട്ടിൽ പോലീസെത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. കൊലയ്ക്ക് പിന്നിൽ ഇപ്പോഴും ആഭിചാരക്രിയയാണെന്നാണ് പോലീസ് സംശയം ഉന്നയിക്കുന്നത്. ഏഴ് മാസങ്ങൾക്ക് മുമ്പ് വിജയനെ കൊലപ്പെടുത്തിയത് മോഹൻലാൽ ചിത്രം ദൃശ്യം മോഡലിൽ ആണ്. വിജയനെ കൊന്ന് വീടിന്റെ തറ മാന്തി മൃതദേഹം മറവ് ചെയ്ത് പിന്നീട് കോൺക്രീറ്റുപയോഗിച്ച് മൂടിയെന്നാണ് പോലീസിന്റെ നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.