Karuvannur Bank Scam: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയും അറസ്റ്റിൽ

തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഇയാൾ വിവിധ സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന.

Written by - Zee Malayalam News Desk | Last Updated : Nov 15, 2021, 08:00 PM IST
  • ബിനാമി പേരുകൾ ഉപയോഗിച്ച് 25 കോടി രൂപ തട്ടിയെന്നാണ് കേസ്
  • 50 ഒാളം പേരുടെ പേരുകൾ വ്യാജമായി ഉപയോഗിച്ചിട്ടുണ്ട്
  • ഇതുവരെ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Karuvannur Bank Scam: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയും അറസ്റ്റിൽ

തൃശ്ശൂർ: കരുവന്നൂർ സർവ്വീസ് കോ-ഒാപ്പറേറ്റീവ് ബാങ്ക് തട്ടിപ്പിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയും അറസ്റ്റിൽ. ബാങ്കിൽ നിന്നും 25 കോടി തട്ടിയെടുത്ത കിരണിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പാലക്കാട് കൊല്ലങ്കോട് നിന്നാണ് കിരൺ പിടിയിലായത്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഇയാൾ വിവിധ സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന.

ALSO READ: CPM നിയന്ത്രണത്തിലുള്ള തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്

പോലീസ് കണ്ടെത്താതിരിക്കാനായി മൊബൈൽ ഫോൺ, എ.ടി.എം കാർഡ് എന്നിവ കിരൺ ഉപയോഗിച്ചിരുന്നില്ല. രഹസ്യ വിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച പുലർച്ചെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: Karuvannur bank loan scam: വിജിലൻസ് അന്വേഷണത്തിന് സാധ്യത

ബിനാമി പേരുകൾ ഉപയോഗിച്ച് 25 കോടി രൂപ കരുവന്നൂർ ബാങ്കിൽ നിന്നും കിരൺ തട്ടിയെടുത്തതായാണ് കേസ്. ഏതാണ്ട് 50 ഒാളം പേരുടെ പേരിലായിരുന്നു തട്ടിപ്പ്. കേസിൽ ഇതുവരെ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News