കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ഇയാളെ ബാലരാമപുരത്തു നിന്നാണ് പിടികൂടിയത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് പിടികൂടിയത്. കരമന പൊലീസാണ് ഇയാളെ പിടികൂടിയത്. അഖിലിനെ കൊലപ്പെടുത്താൻ എത്തിയ ഇന്നോവ വാഹനം ഓടിച്ചത് അനീഷ് ആയിരുന്നു. നേരത്തെ കൊലപാതകവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയെ കസ്റ്റഡിയിലെടുത്തിരുന്നു. അനന്തു വധക്കേസിലെ പ്രതികളാണ് ഈ കേസിലുള്ളതെന്നും ബാറിൽ ഉണ്ടായ വാക്കുതർക്കവും മുൻ വൈരാഗ്യവുമാണ് അരുംകൊലക്ക് കാരണമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അതിക്രൂരമായ ഞെട്ടിക്കുന്ന കൊലപാതകമുണ്ടാകുന്നത്. വിഴിഞ്ഞത്ത് നിന്ന് ഇന്നോവ കാറിൽ മൂന്നംഗ സംഘം കരമന മരുതൂർക്കടവിൽ എത്തുന്നു. തുടർന്ന്, വീടിന് സമീപത്തിട്ട് വെട്ടിയും കല്ലിനിടിച്ചും അഖിലിനെ ആക്രമിക്കുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ്ടും വലിച്ച് നിലത്തിട്ട് മർദ്ദിക്കുന്നു. ശേഷം ഒരു മിനിറ്റിലധികം സമയം കമ്പിവടി കൊണ്ട് അഖിലിന്റെ തലയ്ക്ക് മാത്രം അടിക്കുന്നു. ആറ് തവണയോളം അഖിലിന്റെ നെഞ്ചിലേക്ക് കരിങ്കല്ല് എടുത്തിടുന്നതടക്കം വളരെ പൈശാചികമായിട്ടായിരുന്നു കൊലപാതകം.
സിസിടിവി ദൃശ്യങ്ങൾ തന്നെ ഇതിനെല്ലാം തെളിവായി പൊലീസിന് ലഭിച്ചിട്ടുണ്ട്. അഖിൽ ബോധരഹിതനായ ശേഷവും ആക്രമിക്കുന്നത് തുടർന്നുകൊണ്ടിരുന്നു. കൊല്ലപ്പെട്ട ഇയാൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ തലയോട്ടി തകർന്ന നിലയിലായിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ കരമന പൊലീസ് സ്ഥലത്തെത്തി. രക്ഷപ്പെട്ട എല്ലാ പ്രതികൾക്ക് വേണ്ടിയും അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ്.
ALSO READ: മായയുടേത് കൊലപാതകം; ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ തിരഞ്ഞ് പോലീസ്
കേസിൽ ഇനി കണ്ടെത്താനുള്ള വിനീഷ്, അഖിൽ, സുമേഷ്, അനീഷ് എന്നീ നാല് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ, ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾക്ക് സഹായം നൽകി ഗൂഢാലോചന നടത്തിയതിൽ വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ വന്ന വാഹനത്തിൽ കിരണും ഉണ്ടായിരുന്നു.
2019ൽ നടന്ന അനന്തു വധക്കേസിലും ഈ കേസുമായി ബന്ധപ്പെട്ട നാലുപേരും പ്രതികളാണ്. വിചാരണ വൈകിയതോടെ ജാമ്യത്തിൽ ഇറങ്ങിയാണ് കൊലപാതകം നടത്തിയത്. അതേസമയം, മുൻവൈരാഗ്യം കാരണമാണ് കൊലപാതകമെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായി. എതിർ സംഘത്തിലെ ആളുകളെ കല്ലുകൊണ്ട് അഖിൽ തലയ്ക്കടിച്ച് ആക്രമിച്ചിരുന്നു. ഈ വൈരാഗ്യത്തിന് ഇന്നലെ എതിർ സംഘം തിരിച്ചടിക്കുകയായിരുന്നു. എന്നാൽ, കൊല്ലപ്പെട്ട അഖിലിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.