ആറ് വയസുകാരനെ ചവിട്ടി തെറുപ്പിച്ച സംഭവം; വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ

 രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് വ്യാഴാഴ്ച രാത്രി മര്‍ദനമേറ്റത്. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2022, 06:33 PM IST
  • സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി.
  • വിശദീകരണം ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും, എസ്പിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
  • വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.
ആറ് വയസുകാരനെ ചവിട്ടി തെറുപ്പിച്ച സംഭവം; വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ

കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. വിശദീകരണം ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും, എസ്പിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 

കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. മുഹ​മ്മദ് ഷിനാദ് എന്നയാളാണ് കുട്ടിയെ ചവിട്ടി തെറിപ്പിച്ചത്. ‌‌സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തുവെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് ഷിനാദ് ആക്രമണത്തെ ന്യായീകരിക്കുകയായിരുന്നു.

Also Read: കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം; കു‍ഞ്ഞിന് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്

 

ചവിട്ടേറ്റതിന് പിന്നാലെ കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പുറത്ത് വന്നിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ വ്യാപകമായി വിമര്‍ശനം ഉയരുകയും ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍ വന്ന സാഹചര്യത്തിലുമാണ് പോലീസ് നടപടിയിലേക്ക് കടന്നത്. അതേസമയം രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. 

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മുഹമ്മദ് ഷിനാദിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News