കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ച കാക്കനാട് എംഡിഎംഎ കേസിൽ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പ്രതിപ്പട്ടികയിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയ ചേര്‍ത്തല സ്വദേശിനിയായ യുവതിയേയും സുഹൃത്തിനേയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
ജോയിൻ്റെ എക്സൈസ് കമ്മീഷണര്‍ കെ.എ.നെൽസണിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇരുവരേയും ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ അപ്പാര്ട്ടമെൻ്റിലാണ് പ്രതികളെല്ലാം വന്നു താമസിച്ചത്. അവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവതിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
വിശദമായ മൊഴിയെടുപ്പിന് ശേഷം തെളിവുകളുണ്ടെന്ന് കണ്ടാൽ ഇവരെ പ്രതിചേര്‍ക്കാനാണ് എക്സൈസ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം വിളിച്ച് വരുത്തിയിട്ടുണ്ട്. ഇവരിൽ നിന്നെല്ലാം വിവരങ്ങൾ ആരായും
ALSO READ: Mysore Gang Rape: മൈസൂരിൽ കൂട്ട ബലാത്സംഗം,സുഹൃത്തിനെ അടിച്ച് വീഴ്ത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
സംഭവത്തിൽ എക്സൈസിൻറെ ജില്ലാ യൂണിറ്റ് സ്ക്വാഡിനെതിരെയാണ് ആരോപണം. റെയിഡ് നടക്കാൻ പോവുന്നതായി ജില്ലാ യൂണിറ്റിൽ നിന്നും ആരോ പ്രതികൾക്ക് വിവരം നൽകിയിരുന്നതയാണ് സൂചന. ഇത് സംബന്ധിച്ച ഫോൺകോൾ രേഖകളും പരിശോധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...