Crime News: മണ്ണാർക്കാട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയതിന് കാരണം കുടുംബ കലഹം

കൊലപാകത്തിന് മറ്റ് കാരണങ്ങളുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. 

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 16, 2022, 07:06 PM IST
  • കുടുംബ വഴക്കിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആയിഷകുട്ടിയെ ഹംസ മരക്കഷ്ണം കൊണ്ട് തലക്കടിച്ചു കൊലപെടുത്തിയത്.
  • പോലീസ് എത്തി വീടും പരിസരവും പരിശോധന നടത്തിയപ്പോഴാണ് വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ആയിഷകുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
  • അടിക്കാൻ ഉപയോഗിച്ച മരക്കഷ്ണവും മൃതദേഹത്തിന്റെ സമീപത്തായി ഉണ്ടായിരുന്നു.
Crime News: മണ്ണാർക്കാട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയതിന് കാരണം കുടുംബ കലഹം

പാലക്കാട്: മണ്ണാർക്കാട് ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം കുടുംബ കലഹം മൂലമെന്ന് പോലീസ്. ശനിയാഴ്ച രാവിലെ  ഇൻക്യുസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കുടുംബ വഴക്കിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആയിഷകുട്ടിയെ ഹംസ മരക്കഷ്ണം കൊണ്ട് തലക്കടിച്ചു കൊലപെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയൊടെ ഇരുവരും വീട്ടിൽ വഴക്കിട്ടിരുന്നു ഈ സമയത്താണ് സംഭവം ആയിഷകുട്ടിയെ ആക്രമിച്ച വിവരം ഹംസ നേരിട്ട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് എത്തി വീടും പരിസരവും പരിശോധന നടത്തിയപ്പോഴാണ് വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ആയിഷകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. അടിക്കാൻ ഉപയോഗിച്ച മരക്കഷ്ണവും മൃതദേഹത്തിന്റെ സമീപത്തായി ഉണ്ടായിരുന്നു. ഈ സമയത്താണ് അയൽകാരും ആയിഷകുട്ടി മരിച്ച വിവരം അറിഞ്ഞത്. തലക്കാണ് അടിയേറ്റിരുന്നത്. വീട്ടിൽ നിരന്തരമായി വഴക്കുണ്ടാവറുണ്ടെന്ന് ആയിഷയുടെ സഹോദരൻ ശിഹാബ് പറഞ്ഞു.

Read Also: പാലക്കാട് RSS നേതാവിനെ വെട്ടിക്കൊന്നു; 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകം

ഈ കേസ് കോടതിയിൽ നടന്നു കൊണ്ടിരിക്കെ ബന്ധുകളുടെയും, നാട്ടുകാരുടെയും ഇടപെടലിൽ ഒത്തുതീർപ്പാക്കിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. മണ്ണാർക്കാട് ഡിവൈഎസ്പി വി.എ കൃഷ്‌ണദാസിന്റെയും, നാട്ടുകൽ സിഐ സിജോ വർഗീസിന്റെയും നേത്യുത്വത്തിൽ ശനിയാഴ്ച രാവിലെ  ഇൻക്യുസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

വിരലടയാള വിദഗ്ദ്ധരും, ഫോറെസ്ൻസിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം മറ്റ് കാരണങ്ങൾ ഉണ്ടൊ എന്ന് അന്വേഷിക്കുമെന്ന് ഡിവൈഎസ്പി  വി.എ കൃഷ്‌ണദാസ് പറഞ്ഞു. കോടതിയിൽ ഹാജരാകിയ ശേഷം ഹംസയെ ശനിയാഴ്ച റിമാൻഡ് ചെയ്തു. വിദ്യാർത്ഥികളായ രണ്ട് കുട്ടികളുണ്ട് ഇവർക്ക്. പഴയ മാർക്കറ്റ് കച്ചവടമാണ് ഹംസക്ക്. തൊഴിലുറപ്പ് തൊഴിലാളിയാണ് ആയിഷകുട്ടിയെന്ന് ബന്ധുക്കൾ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News