Crime News: ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഗുണ്ട അറസ്റ്റിൽ

Sexual Assault: ഇതിനു മുൻപ് രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ ഇയാൾ അടിപിടി കേസുകളിലും കഞ്ചാവ് കേസിലും അബ്കാരി കേസിലും പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉള്ള ആളുമാണെന്ന് പോലീസ് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Aug 3, 2024, 02:34 PM IST
  • ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ഗുണ്ട പിടിയിൽ
  • പത്തനാപുരം പോലീസാണ്‌ മഞ്ജോഷിനെ അറസ്റ്റു ചെയ്തത്
Crime News: ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഗുണ്ട അറസ്റ്റിൽ

കൊല്ലം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ഗുണ്ട പിടിയിൽ. പത്തനാപുരം പോലീസാണ്‌ മാലൂർ ശ്രീകൃഷ്ണ മന്ദിരത്തിൽ മഞ്ജോഷിനെ അറസ്റ്റു ചെയ്തത്. 

Also Read: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച വയോധികന് കഠിന തടവും പിഴയും!

ചെമ്പനരുവി സ്വദേശിയായ പ്രതി മാലൂർ എന്ന സ്ഥലത്ത് സ്ഥിര താമസമാക്കുകയായിരുന്നു. ഇതിനു മുൻപ് രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ ഇയാൾ അടിപിടി കേസുകളിലും കഞ്ചാവ് കേസിലും അബ്കാരി കേസിലും പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉള്ള ആളുമാണെന്ന് പോലീസ് പറഞ്ഞു.  കുട്ടിയിൽ നിന്നും പീഡന വിവരം അറിഞ്ഞ അധ്യാപകർ വിവരം CWC യെ അറിയിക്കുകയും  CWC വിവരം പത്തനാപുരം പോലീസിന് കൈമാറുകയും ചെയ്തതിനെ തുടർന്ന് FIR  രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

Also Read: ശനി കൃപയിൽ ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

നാട്ടുകാരിയായ യുവതിയുടെ അശ്ലീല വീഡിയോ പകർത്തി പ്രചരിപ്പിച്ച കേസിൽ ഉൾപ്പെടെ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാൾ പോലീസ് അന്വേഷണം മനസ്സിലാക്കി ഒളിവിൽ പോകുകയും ശേഷം പല സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയും ചെയ്തു. അന്വേഷണത്തിനിടയിൽ ഇയാൾ ഉപയോഗിക്കുന്ന കാർ പോലീസ് തിരിച്ചറിഞ്ഞു എന്ന കാര്യം മനസിലാക്കിയ പ്രതി  പിടിക്കപ്പെടാതിരിക്കാനായി യാത്ര ഓട്ടോറിക്ഷയിലാക്കി. 

Also Read: സ്വർണവിലയിൽ ഇടിവ്; മൂന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് കുറഞ്ഞത് 80 രൂപ

പക്ഷെ കൊല്ലം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ കൃത്യമായ അന്വേഷണം നടത്തിയ പത്തനാപുരം എസ് ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ്  സദാനന്ദപുരത്ത് വച്ച് ഓട്ടോറിക്ഷയിൽ നിന്നും തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു.  പത്തനാപുരം ഇൻസ്പെക്ടർ ബിജു, എസ് ഐ ശരലാൽ, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, വിനോദ്, ഷഹീർ എന്നിവർ ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News