Suicide: കൊച്ചിയിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളും മരിച്ച നിലയിൽ

Suicide: സംഭവം പുറത്തറിയുന്നത് ഇന്ന് പുലർച്ചെയാണ്‌.  വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശിൽപകഴിഞ്ഞ ദിവസമായിരുന്നു അവധിക്ക് നാട്ടിലെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 01:34 PM IST
  • കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്
  • സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
Suicide: കൊച്ചിയിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളും മരിച്ച നിലയിൽ

കൊച്ചി: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ, മക്കളായ ഏഴും അഞ്ചും വയസുള്ള ഏബൽ ആരോൺ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Also Read: ഡൽഹിയിൽ പടക്ക നിരോധനം; രൂക്ഷ വിമർശനവുമായി ബിജെപി

സംഭവം പുറത്തറിയുന്നത് ഇന്ന് പുലർച്ചെയാണ്‌.  വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശിൽപകഴിഞ്ഞ ദിവസമായിരുന്നു അവധിക്ക് നാട്ടിലെത്തിയത്.  നിജോ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു.  കടമക്കുടിയിലെ വീട്ടിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. നാല് മൃതദേഹങ്ങളും പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News