ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ

House Attack Case: ഹിന്ദു ഐക്യവേദി പ്രവർത്തകൻ ചന്ദ്രന്റെ വീടാക്രമിച്ച കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ജയേഷ്, വൈശാഖ്, സി വിനീത്, ജിജോ ജോൺ എന്നിവരെയാണ് മങ്കട ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 11:00 AM IST
  • ഹിന്ദു ഐക്യവേദി പ്രവർത്തകൻ ചന്ദ്രന്റെ വീടാക്രമിച്ച കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
  • കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം മൂന്നിനാണ്
ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ

മങ്കട: House Attack Case: ഹിന്ദു ഐക്യവേദി പ്രവർത്തകൻ ചന്ദ്രന്റെ വീടാക്രമിച്ച കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ജയേഷ്, വൈശാഖ്, സി വിനീത്, ജിജോ ജോൺ എന്നിവരെയാണ് മങ്കട ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം മൂന്നിനാണ്. രാമപുരം കോനൂർ കാവുങ്കൽ ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കയറി കളിമണ്ണ് കൊണ്ട് ചുമര് വൃത്തികേടാക്കുകയും തുളസിത്തറ തകർക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

Also Read: Sorcery: ത്വക്ക് രോ​ഗത്തിന് മന്ത്രവാദ ചികിത്സ; കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

ഈ സംഭവം പ്രദേശത്ത് രാഷ്ട്രീയ വിവാദമാകുകയും സിപിഎം പ്രവർത്തകരാണ് കൃത്യംചെയ്തതെന്ന് ബിജെപി ആരോപണമുയർത്തുകയും  ചെയ്തു. മാത്രമല്ല ക്രമസമാധാനം തകർക്കാനുള്ള നീക്കമാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. 

പെരിന്തൽമണ്ണയിൽ ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണവും മറ്റ് രാഷ്ട്രീയ പാർട്ടികളാണെന്ന് സാമൂഹിക മാധ്യമം വഴി പ്രചരിച്ചിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി മങ്കട പോലീസ് ഊർജിതമായ അന്വേഷണം നടത്തുന്നതിനിടയിലാണ് പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകൾ നടത്തി വന്നിരുന്നവരാണ് പ്രതികളെന്ന തെളിവ് ലഭിച്ചത്.  

Also Read: Viral Video: വ്യത്യസ്ത ശൈലിയിൽ അമ്പയറുടെ വൈഡ് ബോൾ നിർണ്ണയം, വീഡിയോ കണ്ടാൽ ഞെട്ടും!

പ്രതികളെ കുറിച്ചുള്ള വിവരം സിസിടിവി പരിശോധനയിലാണ് ലഭിച്ചത്.  ഇതിൽ നിന്നുമാണ് പ്രതികൾ ബിജെപി അനുഭാവികളാണെന്നും പരാതിക്കാരൻ നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിലുള്ള വിരോധത്താലാണ് രാത്രിയിൽ മദ്യപിച്ച് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News