MDMA Seized: പെരിന്തൽമണ്ണയിൽ റിസോർട്ടിൽ ലഹരി വിൽപന; 4 പേർ പിടിയിൽ!

Crime News: ഇവരിൽ നിന്നും ലഹരി ഉപയോഗത്തിനുള്ള ട്യൂബുകളും നിരവധി പ്ലാസ്റ്റിക് കവറുകളും പിടികൂടിയതായി പോലീസ് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Apr 5, 2024, 10:36 AM IST
  • പോലീസിന്റെ മിന്നൽ പരിശോധനയിൽ പൊന്ന്യാകുർശിയിലെ റിസോർട്ടിൽ നിന്നും ലഹരി മരുന്നുമായി നാലുപേർ പിടിയിൽ
  • ഇവരിൽ നിന്നും ലഹരി ഉപയോഗത്തിനുള്ള ട്യൂബുകളും നിരവധി പ്ലാസ്റ്റിക് കവറുകളും പിടികൂടി
  • ആവശ്യക്കാർ വിളിക്കുന്നതനുസരിച്ച് ഇവർ പായ്ക്കറ്റ് എത്തിച്ചു കൊടുക്കും
MDMA Seized: പെരിന്തൽമണ്ണയിൽ റിസോർട്ടിൽ ലഹരി വിൽപന; 4 പേർ പിടിയിൽ!

പെരിന്തൽമണ്ണ: പോലീസിന്റെ മിന്നൽ പരിശോധനയിൽ പൊന്ന്യാകുർശിയിലെ റിസോർട്ടിൽ നിന്നും ലഹരി മരുന്നുമായി നാലുപേർ പിടിയിൽ.  ലഹരി വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ പോലീസ് നടത്തിയ പരിശോധനയിലാണ് 3.25 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്. 

Also Read: ഉത്സവത്തിനിടെ കത്തിക്കുത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ

ഇവരിൽ നിന്നും ലഹരി ഉപയോഗത്തിനുള്ള ട്യൂബുകളും നിരവധി പ്ലാസ്റ്റിക് കവറുകളും പിടികൂടിയതായി പോലീസ് പറഞ്ഞു. പാലക്കാട് കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഷെബീർ, പെരിന്തൽമണ്ണ സ്വദേശി മുർഷിദ്, പൊന്ന്യാകൃഷി കുന്നുമ്മൽ ഇബ്രാഹിം ബാദുഷ, കുന്നപ്പള്ളി വെട്ടിക്കാളി അജ്മൽ എന്നിവരെയാണ് ലഹരിമരുന്നുമായി എസ്ഐ ഷിജോ സി തങ്കച്ചനും സംഘവും പിടികൂടിയത്.  

Also Read: ചൈത്ര നവരാത്രിയിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും സാമ്പത്തിക ലാഭം, തൊഴിൽ ബിസിനസിൽ പുരോഗതിയും! 

 

ആവശ്യക്കാർ വിളിക്കുന്നതനുസരിച്ച് ഇവർ പായ്ക്കറ്റ് എത്തിച്ചു കൊടുക്കും.  ശേഷം റിസോർട്ടിലേക്ക് മടങ്ങി വരും.  ജില്ലയിലെ ടൗണുകളിലും ആഡംബര ഫ്ളാറ്റുകളിലും റിസോർട്ടുകളിലും കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News