കോട്ടയം: തീവണ്ടിയില്‍ ടിടിഇയുടെ വേഷംധരിച്ച് പരിശോധന നടത്തിവന്ന യുവതിയെ അറസ്റ്റു ചെയ്തതായി റിപ്പോർട്ട്. കൊല്ലം കാഞ്ഞവേലി മുതുക്കാട്ടില്‍ റംലത്തിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.
Also Read: മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ!
സംഭവം നടന്നത് വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട രാജ്യറാണി എക്‌സ്പ്രസിലായിരുന്നു. തീവണ്ടി കൊല്ലത്തെത്തിയപ്പോഴാണ് ഇവര്‍ ടിടിഇയുടെ വേഷത്തില്‍ പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇവർ ആ സമയം ദക്ഷിണ റെയില്‍വേയുടെ ടാഗോടുകൂടിയ ഐഡി കാര്‍ഡും ധരിച്ചിരുന്നു.
Also Read: മേട രാശിക്കാർക്ക് പ്രമോഷൻ, കുംഭ രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!
തീവണ്ടിയിലുണ്ടായിരുന്ന യഥാര്‍ഥ ടിടിഇയ്ക്ക് സംശയം തോന്നി ചോദിച്ചപ്പോഴാണ് കള്ളി വെളിച്ചതായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോട്ടയത്തെത്തിയപ്പോള്‍ റെയില്‍വേ എസ്ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.
Also Read: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് ഇന്ന് വർധിച്ചത് 320 രൂപ!
ചോദ്യം ചെയ്യലില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയാണെന്നും യാത്രാ സൗകര്യത്തിനായാണ് ടിടിഇ വേഷം കെട്ടിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.