Crime: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ

ബന്ധുവായ വിദ്യാർത്ഥിനിയെയാണ് 2019 മുതൽ ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 06:16 PM IST
  • ബന്ധുവായ വിദ്യാർത്ഥിനിയെയാണ് 2019 മുതൽ ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നത്
  • പച്ചമരുന്ന് നൽകിയും ഭീഷണപ്പെടുത്തിയുമാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നത്
  • അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം ധരിപ്പിച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു
Crime: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്‌തു.വെള്ളറക്കാട് ദുബായി റോഡിൽ തറയിൽ വീട്ടിൽ ഹൈദറാണ് പിടിയിലായത്. വ്യാജ വൈദ്യനായ ഹൈദ്രോസ്   ചികിത്സത്തേടിയെത്തുന്ന സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും  പണവും സ്വർണ്ണവും തട്ടിയെടുത്തതായും പരാതിയുയർന്നിരുന്നു.

ബന്ധുവായ വിദ്യാർത്ഥിനിയെയാണ് 2019 മുതൽ ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നത്.മന്ത്രവാദിയായ ഇയാൾ പച്ചമരുന്ന് നൽകിയും ഭീഷണപ്പെടുത്തിയുമാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്ന് പറയുന്നു. സഹിക്കെട്ട പെൺകുട്ടി സ്കൂളിലെ അധ്യാപികയോട് വിവരം പറയുകയും അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം ധരിപ്പിച്ച് പൊലീസിൽ അറിയിക്കുകയുമായിരുന്നു.

Also Read: Housewife murder case: വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവിനേയും മകനേയും പോലീസ് ചോദ്യം ചെയ്യുന്നു

വെള്ളറക്കാടും ദുബായി റോഡിലും കറുകപുത്തൂർ പള്ളിമേപ്പുറത്തും താമസിച്ചും വെള്ളറക്കാട് വില്ലേജ് ഓഫീസിന് സമീപം ക്ലിനിക്കിട്ടും  ചികിത്സയും മന്ത്രവാദവും നടത്തിയിരുന്ന വ്യാജ വൈദ്യനായ ഹൈദ്രോസ്   ചികിത്സത്തേടിയെത്തുന്ന സ്ത്രീകളെ ലംഗികമായി ചൂഷണം ചെയ്യുന്നതായും  പണവും സ്വർണ്ണവും തട്ടിയെടുത്തതായും പരാതിയുർന്നിരുന്നു.

Also Read: കോഴിക്കോട് മോഡലിൽ കൊച്ചിയിലെ പെട്രോൾ പമ്പിലും കവർച്ച; 1,30,000 രൂപയും ഫോണും കവർന്നു

ചികിത്സ തട്ടിപ്പ് നടത്തിയതിനും ഇയാൾക്കെതിരെ വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ സംഘം ചേർന്ന് മർദ്ധിച്ചതിനും മുമ്പ് രണ്ട് തവണ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമൻ്റ് ചെയ്യുകയും മുണ്ടായിട്ടുണ്ട്. ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾക്ക്  അടുത്തിടയാണ്  ജാമ്യം ലഭിച്ചത്. മത ചികിത്സയെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News