Bigg Boss Malayalam Season 6: ശ്രീതുവിനോട് പ്രണയമോ.. ലെസ്ബിയനോ? പ്രതികരണവുമായി റെസ്‍മിൻ ഭായ്‌

Bigg Boss Malayalam Season 6: റെസ്‌മിൻ ഹൗസിലായിരുന്നപ്പോഴും പിന്നീട് പുറത്തുവന്നപ്പോഴും ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് റെസ്‌മിൻ ലെസ്ബിയൻ ആണോ? എന്നതാണ്

Written by - Ajitha Kumari | Last Updated : Jun 8, 2024, 09:23 AM IST
  • ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഓളമുണ്ടാക്കിയ മത്സരാർത്ഥിയായിരുന്നു റെസ്‌മിൻ ഭായ്
  • 73 ദിവസങ്ങൾ ബിഗ് ബോസ് വീട്ടിൽ നിന്ന റെസ്‌മിൻ കുറച്ചു ദിവസം മുൻപ് ഔട്ട് ആയിരുന്നു
Bigg Boss Malayalam Season 6: ശ്രീതുവിനോട് പ്രണയമോ.. ലെസ്ബിയനോ? പ്രതികരണവുമായി റെസ്‍മിൻ ഭായ്‌

Bigg Boss Malayalam Season 6 Updates: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഓളമുണ്ടാക്കിയ ഒരു മത്സരാർത്ഥിയായിരുന്നു റെസ്‌മിൻ ഭായ്.  73 ദിവസങ്ങൾ ബിഗ് ബോസ് വീട്ടിൽ നിന്ന റെസ്‌മിൻ കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ഔട്ട് ആയിരുന്നു. ഒരു മികച്ച കളിക്കാരി തന്നെയായിരുന്നു റെസ്‌മിൻ എന്നത് സംശയമില്ലാത്ത കാര്യം തന്നെയായിരുന്നു. 

Also Read: ടോപ് ഫൈവ് പ്രെഡിക്ഷനുമായി ജാന്മണി; എവിക്ട് ആയില്ലെങ്കിൽ ​ഗബ്രിയും ജാസ്മിനും ഉണ്ടാകും

റെസ്‌മിൻ ഹൗസിലായിരുന്നപ്പോഴും പിന്നീട് പുറത്തുവന്നപ്പോഴും ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് റെസ്‌മിൻ ലെസ്ബിയൻ ആണോ? എന്നതാണ്. ഇതിന് കാരണം ഹൗസിലായിരുന്നപ്പോൾ ഒരിക്കൽ റെസ്‌മിൻ ശ്രീതുവിനോട് പറഞ്ഞിരുന്നു തനിക്ക് ക്രഷ് ആണെന്ന്.  ഇതിനു ശേഷമാണ് ഈ ചർച്ച ഉണ്ടായതും. 

Also Read: വ്യാഴ നക്ഷത്ര മാറ്റം: 6 ദിവസത്തിന് ശേഷം ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!

 

ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി റെസ്‌മിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് റെസ്‌മിൻ പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ റെസ്‌മിൻ പറഞ്ഞത് പുറത്തുവന്നപ്പോൾ ഞാനും ഇത് കേട്ടിരുന്നു എന്നാണ്. ഞാൻ ഉദ്ദേശിച്ച ക്രഷ് പ്രണയമായിരുന്നില്ല എന്നും ഒരാളെ കാണുമ്പോൾ അയാളുടെ ഡ്രസിങ്ങിൽ സംസാരത്തിൽ നമുക്കൊരു ഇഷ്ടം തോന്നില്ലേ അതാണ് തനിക്കും തോന്നിയതെന്നും അല്ലാതെ ക്രഷിന്റെ അർത്ഥം പ്രണയമല്ലെന്നും റെസ്‌മിൻ വ്യക്തമാക്കി.

Also Read: 4 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും ആഡംബര ജീവിതം ഒപ്പം വൻ നേട്ടങ്ങളും!

 

എനിക്ക് ആ സമയത്ത് ആ കുട്ടിയോട് അങ്ങനൊരു ക്രഷ് തോന്നി അത് ഞാൻ തുറന്നു പറഞ്ഞു അത്രമാത്രം.  ഇത് കേരളമാണല്ലോ അതുകൊണ്ടാകാം ലെസ്ബിയൻ എന്ന രീതിയിൽ ഒരു ചർച്ച വന്നതെന്നും അല്ലാതെ ഇതിനെക്കുറിച്ചു തനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും റെസ്‌മിൻ പറഞ്ഞു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News