Agriculture Minister: മന്ത്രിക്കും രക്ഷയില്ല,കൃഷി മന്ത്രി പി.പ്രസാദിൻറെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം,അന്വേഷണം തുടങ്ങി

അതേസമയം ഇ-മെയിൽ അയച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് ഡി.ജി.പിയോട് കൃഷിമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 07:12 PM IST
  • ഇ-മെയിലിൻറെ സെൻറർ കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
  • വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിലേക്കാണ് ഇ-മെയിലുകൾ അയച്ചത്.
  • സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ തന്നെ വിഷയം മന്ത്രിയെ അറിയിച്ചു
Agriculture Minister: മന്ത്രിക്കും രക്ഷയില്ല,കൃഷി മന്ത്രി പി.പ്രസാദിൻറെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം,അന്വേഷണം തുടങ്ങി

Trivandrum: കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇ-മെയിൽ സന്ദേശം.വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിലേക്കാണ് ഇ-മെയിലുകൾ അയച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ തന്നെ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അതേസമയം ഇ-മെയിൽ അയച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് ഡി.ജി.പിയോട് കൃഷിമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.ഇ-മെയിലിൻറെ സെൻറർ കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: Heroin seized: പൈപ്പിലൂടെ ലഹരിമരുന്ന്; ഇന്ത്യ-പാക് അതിർത്തിയിൽ 200 കോടിയുടെ മയക്കുമരുന്ന് വേട്ട

മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇ-മെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എൻട്രൻസ് കമ്മീഷണർ, ജലസേചന വിഭാഗം ചീഫ് എൻജിനീയർ, ധനകാര്യം (ബജറ്റ്) വിങ്, ഐ. ടി. (സി) ഡിപ്പാർട്ട്മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കുമാണ് വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയിൽ പെട്ടത്.

ALSO READ: Drugs Seized: കോഴിക്കോട് വീണ്ടും ലഹരി മരുന്ന് പിടികൂടി; എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസം min.agri@kerala.gov.in ആണെന്നും കൃഷിവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്

Trending News