Ganja Seized: 2.3 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

Crime News: പ്രതി കഞ്ചാവ് ബെംഗളൂരുവില്‍നിന്നാണ് എത്തിക്കുന്നത്. ഇതിനെ ചെറിയ പൊതികളാക്കി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എക്‌സൈസ് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 02:56 PM IST
  • തുറവൂര്‍ സ്വദേശി അഖിലിനെയാണ് 2.3 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്
  • അന്ധകാരനഴി ബീച്ചിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്
Ganja Seized: 2.3 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

ചേര്‍ത്തല: കഞ്ചാവുമായി യുവാവ് പിടിയിൽ. തുറവൂര്‍ സ്വദേശി അഖിലിനെയാണ് 2.3 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. അന്ധകാരനഴി ബീച്ചിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

Also Read: വിൽപനയ്ക്കായി കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് വൈക്കത്ത് പിടിയിൽ

 

പ്രതി കഞ്ചാവ് ബെംഗളൂരുവില്‍നിന്നാണ് എത്തിക്കുന്നത്. ഇതിനെ ചെറിയ പൊതികളാക്കി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എക്‌സൈസ് പറഞ്ഞു. ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍മാരായ ബെന്നി വര്‍ഗ്ഗീസ്, സുരേഷ് കെ.പി, വി. സന്തോഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സുരേഷ് .കെ .വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍, വിഷ്ണുദാസ്, ആകാശ് നാരായണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുള്ളത്.

Also Read: 6 ദിവസത്തിനുള്ളിൽ ശനി കുംഭത്തിൽ ഉദിക്കും, മേടം ഉൾപ്പെടെ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

 

മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.  കോതമംഗലം സ്വദേശി വിജിൽ ആണ് മരിച്ചത്. കോതമംഗലം തട്ടേക്കാട് വെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്.  എറണാകുളം കളപ്പാറയിൽ രോഗിയുമായി ആശുപതിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ മ്ലാവ് ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിയുകയായിരുന്നു.  ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ നിസാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു.  

Also Read: 30 വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ രണ്ടു ഗ്രഹ സംഗമം; ഇവർക്ക് ലഭിക്കും അപാര സമ്പത്ത്, പുരോഗതി, സ്ഥാനം!

ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചതോടെ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  തുടർന്ന് വിദഗ്ധ ചികിത്സക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 2 മണിയോടെ മരണപ്പെടുകയായിരുന്നു.   വിജിലിന്‍റെ മൃതദേഹം ആലുവ രാജഗിരി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News