Crime News: സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി; 9 പേർ അറസ്റ്റിൽ!

Crime News: റിസോര്‍ട്ടില്‍ റൂമെടുത്ത യുവാക്കളില്‍ നിന്നും 2.42 ഗ്രാം ഹാഷിഷ് ഓയിലടക്കം പിടിച്ചെടുത്തു.  പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 06:02 AM IST
  • ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു
  • റിസോര്‍ട്ടില്‍ റൂമെടുത്ത യുവാക്കളില്‍ നിന്നും 2.42 ഗ്രാം ഹാഷിഷ് ഓയിലടക്കം പിടിച്ചെടുത്തു
  • പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്
Crime News: സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി; 9 പേർ അറസ്റ്റിൽ!

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഒന്‍പത് പേരെ  പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ റൂമെടുത്ത യുവാക്കളില്‍ നിന്നും 2.42 ഗ്രാം ഹാഷിഷ് ഓയിലടക്കം പിടിച്ചെടുത്തു.  പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.  വടകര കോട്ടപ്പള്ളി സ്വദേശികളായ വള്ളിയാട് പയിങ്ങാട്ട് വീട്ടില്‍ ബിവിന്‍, വള്ളിയാട് കിഴക്കേച്ചാലില്‍ നിധീഷ്, മിഥുന്‍, വിഷ്ണു, അക്ഷയ്,  വാനക്കണ്ടിപ്പൊയില്‍ വീട്ടില്‍ വിഷ്ണു, വരവുകണ്ടിയില്‍ വീട്ടില്‍ സംഗീത്, വള്ളിയാട് ജിതിന്‍, വള്ളിയാട് റെജീഷ് എന്നിവരാണ് പിടിയിലായത്. ഇവർ വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്‍ഡിപിഎസ് നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Also Read: ചടയമംഗലത്ത് യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്പിഒ അബ്ദുല്‍ നാസര്‍, സിപിഒമാരായ പ്രജീഷ്, പ്രവീണ്‍, വിജിത മോള്‍ എന്നിവരും  ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തിയതെന്നാണ് വിവരം ലഭിക്കുന്നത്.  ഇത് കൂടാതെ ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണക്കാരായ മൂന്നുപേർ ബാലുശ്ശേരിയിൽ പിടിയിലായിട്ടുണ്ട്. നിരവധി കേസുകളിൽ ഉൾപ്പെട്ട നന്മണ്ട താനോത്ത് സ്വദേശി അനന്തു, കണ്ണങ്കര പുല്ലു, മലയിൽ സ്വദേശി ജാഫർ, അമ്പായത്തോട് പുല്ലുമലയിൽ സ്വദേശി മിർഷാദ് എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇവർ ഇത്തരം കേസുകളിൽപെട്ട് അടുത്തിടെ ജയിലിൽ മോചിതരായവരാണ്.  ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള പ്രധാന വിതരണക്കാരായ ഇവരെ വലയിലാക്കാൻ കഴിഞ്ഞത് മയക്കുമരുന്ന് വേട്ടയിൽ പോലീസിന്റെ വലിയൊരു നേട്ടം തന്നെയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News