Crime News: ശസ്ത്രക്രിയ നേരത്തെയാക്കാൻ കൈക്കൂലി; അറസ്റ്റിലായ ഡോക്ടർക്ക് സസ്പെൻഷൻ

Crime News: ഡോക്‌ടർ രോഗിയിൽ നിന്നും 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കാസർഗോഡ് സ്വദേശിയായ രോഗിയുടെ ഹെർണിയ ചികിത്സയ്ക്കായി ജൂലൈയിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

Written by - Ajitha Kumari | Last Updated : Oct 14, 2023, 01:52 PM IST
  • രോഗിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു
  • കാസർഗോഡ് വിജിലൻസ് ഡിവൈ എസ്പി വികെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ വീട്ടിൽനിന്ന്‌ അറസ്റ്റ് ചെയ്തത്
Crime News: ശസ്ത്രക്രിയ നേരത്തെയാക്കാൻ കൈക്കൂലി; അറസ്റ്റിലായ  ഡോക്ടർക്ക് സസ്പെൻഷൻ

കാസർഗോഡ്: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ഡോക്ടറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കാസർഗോഡ് ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യാവിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വെങ്കിടഗിരിയെയാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്. കാസർഗോഡ് വിജിലൻസ് ഡിവൈ എസ്പി വികെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ വീട്ടിൽനിന്ന്‌ അറസ്റ്റ് ചെയ്തത്.

Also Read: മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ നടുക്കടലിൽ കപ്പലിൽ നിന്നും കാണാതായി; തിരച്ചിൽ തുടരുന്നു

ഡോക്‌ടർ രോഗിയിൽ നിന്നും 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കാസർഗോഡ് സ്വദേശിയായ രോഗിയുടെ ഹെർണിയ ചികിത്സയ്ക്കായി ജൂലൈയിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച ഡോക്ടർ അനസ്തെറ്റിസ്റ്റ്‌ വെങ്കിടഗിരിയെ കണ്ട് തീയതി വാങ്ങാനും ആവശ്യപ്പെട്ടിരുന്നു.  തുടർന്നാണ് പരാതിക്കാരൻ വെങ്കിടഗിരിയെ കണ്ടപ്പോൾ ഡിസംബറിൽ ശസ്ത്രക്രിയ ചെയ്യാമെന്ന് അറിയിച്ചത്. 

Also Read: Budh Gochar: ഒക്ടോബർ 19 വരെ ബുധ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!

ഇതിനിടയിൽ വേദന അസഹ്യമായതിനെ തുടർന്ന് വീണ്ടും വെങ്കിടഗിരിയെ രോഗി മൂന്നുതവണ കണ്ടു. അപ്പോഴാണ് ശസ്ത്രക്രിയ നേരത്തേചെയ്യാൻ 2000 രൂപ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടത്. തുടർന്ന് രോഗി വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ റിമാൻഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News